ശരീരത്തില്‍ സിങ്കിന്റെ അളവ് കുറയുമ്പോഴുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍

08 July 2024

SHIJI MK

ശരീരത്തില്‍ സിങ്ക് കുറയുമ്പോള്‍ ചില ലക്ഷണങ്ങള്‍ പ്രകടമാകും. അവ എന്തൊക്കെയാണെന്ന് നോക്കാം.

സിങ്ക്

ശരീരത്തില്‍ സിങ്ക് കുറയുന്നതോടെ പ്രതിരോധശേഷി കുറയാനും പെട്ടെന്ന് രോഗങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. Photo by Kristine Wook on Unsplash

പ്രതിരോധശേഷി കുറയും

സിങ്ക് കുറയുന്നതുമൂലം ചര്‍മ്മം വരണ്ടതാവുകയും, ചര്‍മ്മത്തില്‍ പാടുകളും കുരുക്കളും ഉണ്ടാവുകയും ചെയ്യും. Photo by Isabell Winter on Unsplash

ചര്‍മ്മ പ്രശ്‌നങ്ങള്‍

സിങ്ക് കുറയുന്നത് കാരണം തന്നെയാണ് പലപ്പോഴും തലമുടി കൊഴിയുന്നതും. Photo by Paul Siewert on Unsplash

മുടികൊഴിച്ചില്‍

ശരീരത്തിലെ സിങ്കിന്റെ കുറവ് ദഹനത്തെയും മോശമായി ബാധിക്കാനിടയുണ്ട്.

ദഹന പ്രശ്‌നം

ശരീരത്തില്‍ സിങ്ക് കുറയുന്നതിലൂടെ വിശപ്പില്ലായ്മയും അതുവഴി ശരീരഭാരം കുറയുകയും ചെയ്യും. Photo by Vitolda Klein on Unsplash

വിശപ്പില്ലായ്മ

സിങ്കിന്റെ കുറവ് മൂലം ഓര്‍മക്കുറവ് ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.

ഓര്‍മക്കുറവ്

ഭക്ഷണകാര്യത്തില്‍ എന്തെങ്കിലും മാറ്റം വരുത്തുന്നതിന് മുമ്പ് ആരോഗ്യ വിദഗ്ധന്റെ അഭിപ്രായം തേടേണ്ടതാണ്.

Disclaimer