റൈബോഫ്‌ളേവിന്‍, വൈറ്റമിന്‍ ബി12 തുടങ്ങിയ പ്രോട്ടീനുകളും വൈറ്റമിനും ധാതുക്കളും പാലില്‍ അടങ്ങിയിരിക്കുന്നു.
ധാരാളം വൈറ്റമിനുകളും പോഷകങ്ങളും അടങ്ങിയ പഴത്തില്‍ നാരുകളും ഒരുപാടുണ്ട്.
പോഷക ഗുണങ്ങള്‍ ഏറെയുണ്ടെങ്കിലും പാലും പഴവും ഒരുമിച്ച് കഴിക്കുന്നത് ശരീരത്തിന് അത്ര നല്ലതല്ല.
പാലും പഴയും ശരീരത്തില്‍ ഒരുമിച്ചെത്തുന്നത് നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
പാലിലും വാഴപ്പഴത്തിലും ഒട്ടേറെ വ്യത്യസ്തങ്ങളായ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്.
ഈ പോഷകങ്ങളെല്ലാം ഒരുമിച്ച് ശരീരത്തിലെത്തുന്നത് ഗുണം ചെയ്യില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
വാഴപ്പഴവും പാലും ഒരുമിച്ച് ശരീരത്തിലെത്തുന്നത് ദഹന വ്യവസ്ഥയെയും മോശമായി ബാധിക്കുന്നു.
ഇവ രണ്ടും കഴിക്കുമ്പോള്‍ ഒന്ന് കഴിച്ച് മറ്റൊന്ന് കഴിക്കുന്നതിനായി 20 മിനിറ്റ് ഇടവേള എടുക്കുന്നതാണ് നല്ലത്.