കൂടിയാലും കുറഞ്ഞാലും  പ്രശ്നം; ഉപ്പ് എങ്ങനെ  ഉപയോ​ഗിക്കാം 

14  SEPTEMBER 2024

ASWATHY BALACHANDRAN

ഉപ്പിന്‍റെ അമിത ഉപയോഗം ഉയര്‍ന്ന രക്തസമ്മര്‍ദത്തിനും ഹൃദ്രോഗ സാധ്യതയ്ക്കും കാരണമാകുമെന്നതിനാല്‍ പലരും ഉപയോഗം കര്‍ശനമായി നിയന്ത്രിക്കാറുണ്ട്. 

ഹൃദ്രോഗ സാധ്യത

Pic Credit:  Getty Images

എന്ന് കരുതി ഉപ്പ് പൂര്‍ണമായും ഒഴിവാക്കുന്നതും ആരോഗ്യത്തിന് അത്ര നല്ലതല്ല. 

ഒഴിവാക്കുന്നത്

ആസിഡ്‌-ബേസ്‌ സന്തുലനം, നാഡീവ്യൂഹത്തിലെ പ്രവർത്തനം, കോശങ്ങളുടെ പ്രവര്‍ത്തനം എന്നിവയെല്ലാം ഉറപ്പാക്കുന്നതിന്‌ സോഡിയം അവശ്യമാണ്. 

ആസിഡ്‌-ബേസ്‌ സന്തുലനം

സോഡിയം പ്രധാനമായും ഉപ്പില്‍ നിന്നാണ് ശരീരത്തിന് ലഭ്യമാകുന്നത്. സോഡിയത്തിന്‍റെ അളവു കുറയുന്നത് ഹൈപോനാട്രീമിയ എന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം.

ഹൈപോനാട്രീമിയ

രക്തത്തില്‍ 135 മില്ലി ഇക്വിവലന്റ്‌സ്‌ പെര്‍ ലീറ്ററിലും താഴെ സോഡിയത്തിന്റെ അളവു വരുമ്പോഴാണ്‌ ഹൈപോനാട്രീമിയ എന്ന അവസ്ഥ ഉണ്ടാകുന്നത്‌. 

സോഡിയം കുറയുമ്പോൾ

Next: കരളിനെ കാക്കും; ബ്രൊക്കോളി ശീലമാക്കൂ