പോഷക​ഗുണങ്ങളാൽ സമ്പന്നമായ പഴമാണ് ഡ്രാഗൺ ഫ്രൂട്ട്. വിവിധ ആരോ​ഗ്യപ്രശ്നങ്ങളെ അകറ്റി നിർത്താൻ ഇത് സഹായിക്കുന്നു. ഇത് പതിവായി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

ഡ്രാഗൺ ഫ്രൂട്ട്

Image Courtesy: Getty Images/PTI

ധാരാളം നാരുകൾ അടങ്ങിയ ഡ്രാഗൺ ഫ്രൂട്ട് കഴിക്കുന്നത് മലബന്ധം അകറ്റാനും, ദഹനം മെച്ചപ്പെടുത്താനും മികച്ചതാണ്.

ദഹനം മെച്ചപ്പെടുത്തുന്നു

വിറ്റാമിൻ സിയുടെ ഉറവിടമായ ഡ്രാഗൺ ഫ്രൂട്ട്, രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.

രോഗപ്രതിരോധശേഷി

ഡ്രാഗൺ ഫ്രൂട്ടിൽ അടങ്ങിയിട്ടുള്ള പ്രീബയോട്ടിക്സ് കുടലിലെ നല്ലതും ചീത്തയുമായ ബാക്ടീരിയകളുടെ ബാലൻസ് മെച്ചപ്പെടുത്താൻ സഹായിക്കും.

കുടലിന്റെ ആരോഗ്യം

ഫാറ്റി ആസിഡുകൾ, ആന്റി-ഓക്സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയ ഡ്രാഗൺ ഫ്രൂട്ട് മുടിയ്ക്കും ചർമ്മത്തിനും നല്ലതാണ്.

ചർമ്മത്തിന്റെ ആരോഗ്യം

ഡ്രാഗൺ ഫ്രൂട്ടിൽ അടങ്ങിയിട്ടുള്ള കാൽസ്യവും ഫോസ്ഫറസും പല്ലുകളെ ബലപ്പെടുത്താൻ സഹായിക്കുന്നു.

പല്ലുകളെ ബലപ്പെടുത്തുന്നു

നാരുകൾ ധാരാളം അടങ്ങിയ ഡ്രാഗൺ ഫ്രൂട്ട് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ കുറയ്ക്കാൻ സഹായിക്കും.

ഹൃദയാരോഗ്യം

NEXT: പപ്പായ പതിവാക്കൂ; ഗുണങ്ങൾ ഏറെ