കട്ടൻ കാപ്പി കുടിയ്ക്കുന്നത് കൊണ്ട് പല ഗുണങ്ങൾ

27 SEPTEMBER 2024

ABDUL BASITH

കട്ടൻ കാപ്പി കുടിക്കുന്നത് നമ്മളിൽ പലരുടെയും പതിവാണ്. എന്നാൽ, ഒരു പതിവിനപ്പുറം കാപ്പി കുടി കൊണ്ട് പല ഗുണങ്ങളുമുണ്ട്.

കട്ടൻ കാപ്പി

Image Courtesy - Getty Images

ഏകാഗ്രത വർധിപ്പിക്കാൻ കട്ടൻ കാപ്പിയ്ക്ക് കഴിയും. കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ തലച്ചോറിനെ ഉണർന്നിരിക്കാൻ സഹായിക്കും.

ഏകാഗ്രത

ശരീര ഭാരം നിയന്ത്രിക്കാനും കട്ടൻ കാപ്പിയ്ക്ക് സാധിക്കും. മെറ്റബോളിസം വർധിപ്പിച്ച് വിശപ്പാണെന്ന തോന്നൽ കുറയ്ക്കാൻ കാപ്പിക്ക് കഴിയും.

ഭാരനിയന്ത്രണം

സ്ഥിരമായി കട്ടൻ കാപ്പി കുടിക്കുന്നവർക്ക് ടൈപ്പ് 2 ഡയബറ്റിസ് വരാനുള്ള സാധ്യത കുറയും. കഫീന് ഇൻസുലിൻ സെൻസിറ്റിവിറ്റി വർധിപ്പിക്കാനുള്ള കഴിവുണ്ട്.

ഡയബറ്റിസ്

കട്ടൻ കാപ്പി കുടിക്കുന്നത് കൊണ്ടുള്ള മറ്റൊരു പ്രയോജനം വൃക്ക രോഗങ്ങൾ തടയും എന്നതാണ്. വൃക്ക രോഗങ്ങൾ കുറയ്ക്കാൻ കട്ടൻ കാപ്പി സഹായിക്കും.

വൃക്ക

കട്ടൻ കാപ്പി കുടിക്കുന്നവരിൽ അൽഷൈമേഴ്സ് സാധ്യതയും കുറയും. കഫീന് തലച്ചോറിൻ്റെ ആരോഗ്യം വർധിപ്പിക്കാനാവും.

അൽഷൈമേഴ്സ്

ഇടയ്ക്ക് കട്ടൻ കാപ്പി കുടിച്ചാൽ ഹൃദയാരോഗ്യം മെച്ചപ്പെടും. ദിവസവും ഏതാനും കപ്പ് കട്ടൻ കാപ്പ് കുടിക്കുകയെന്നതാണ് ഇതിന് വേണ്ടത്.

ഹൃദയാരോഗ്യം

Next : പാലിൽ മഞ്ഞൾ ചേർത്ത് കഴിക്കൂ