ക്യാരറ്റ് കഴിച്ചാലുള്ള ഗുണങ്ങൾ പലത്

ക്യാരറ്റ് കഴിച്ചാലുള്ള ഗുണങ്ങൾ പലത്

15  April 2025

Abdul Basith

TV9 Malayalam Logo

Pic Credit: Pexels

നമ്മുടെ ദൈനം ദിന ഭക്ഷണത്തിൽ ക്യാരറ്റുകൾ പതിവാണ്. ക്യാരറ്റ് കഴിച്ചാലുള്ള ഗുണങ്ങൾ പലതാണ്. അവയിൽ ചിലത് ഏതൊക്കെയെന്ന് നോക്കാം.

നമ്മുടെ ദൈനം ദിന ഭക്ഷണത്തിൽ ക്യാരറ്റുകൾ പതിവാണ്. ക്യാരറ്റ് കഴിച്ചാലുള്ള ഗുണങ്ങൾ പലതാണ്. അവയിൽ ചിലത് ഏതൊക്കെയെന്ന് നോക്കാം.

ക്യാരറ്റ്

ക്യാരറ്റിൽ ആൻ്റിഓക്സിഡൻ്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യാവസ്ഥയെ മെച്ചപ്പെടുത്തും.

ക്യാരറ്റിൽ ആൻ്റിഓക്സിഡൻ്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യാവസ്ഥയെ മെച്ചപ്പെടുത്തും.

ആൻ്റിഓക്സിഡൻ്റുകൾ

ആൻ്റിഓക്സിഡൻ്റുകൾ ക്യാൻസർ സെല്ലുകൾക്കെതിരെ ഫലപ്രദമാണ്. ലുക്കീമിയ, ശ്വാസകോശാർബുദം തുടങ്ങിയ ക്യാൻസറുകൾക്കൊക്കെ ക്യാരറ്റ് നല്ലതാണ്.

ആൻ്റിഓക്സിഡൻ്റുകൾ ക്യാൻസർ സെല്ലുകൾക്കെതിരെ ഫലപ്രദമാണ്. ലുക്കീമിയ, ശ്വാസകോശാർബുദം തുടങ്ങിയ ക്യാൻസറുകൾക്കൊക്കെ ക്യാരറ്റ് നല്ലതാണ്.

ക്യാൻസർ

ക്യാരറ്റിൽ ഫൈബറും (നാരുകൾ) വെള്ളവും ഒരുപാടുണ്ട്. ഇത് ദഹനവ്യസ്ഥയെ മെച്ചപ്പെടുത്തുന്നതിനൊപ്പം ഏറെ നേരം വയർ നിറഞ്ഞതായി തോന്നിപ്പിക്കും.

ഫൈബർ

ക്യാരറ്റിൽ ധാരാളമായി അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും. മിനറലുകളും ആരോഗ്യത്തിന് വളരെ നല്ലതാണ്.

പൊട്ടാസ്യം

ക്യാരറ്റുകളിൽ കണ്ടെത്തിയിരിക്കുന്ന ഫെനോലിക് ആൻ്റിഓക്സിഡൻ്റുകൾ ഹൃദ്രോഗത്തിനുള്ള സാധ്യത വളരെ കുറയ്ക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഫെനോലിക്

ക്യാരറ്റിലെ കുറഞ്ഞ കലോറി കൗണ്ടും ഉയർന്ന ഫൈബറിൻ്റെ അളവും ഭാരനിയന്ത്രണത്തിന് സഹായിക്കുമെന്നും ചില പഠനഫലങ്ങൾ തെളിയിച്ചിട്ടുണ്ട്.

കലോറി

ക്യാരറ്റിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ബീറ്റ കരോട്ടിൻ നേത്രാരോഗ്യത്തെ സഹായിക്കും. ഡയറ്റിൽ ക്യാരറ്റ് കൂടുതലായി ഉൾപ്പെടുത്തുക.

ബീറ്റ കരോട്ടിൻ