24 OCTOBER 2024
ASWATHY BALACHANDRAN
കാപ്പി, ചായ, കൊക്കോ തുടങ്ങിയ കഫീന്‍ അടങ്ങിയവ കഴിക്കുന്നത് രക്തധമനികളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് പഠനം.
Pic Credit: Freepik
ദിവസവും 200-300 മില്ലി ഗ്രാം, അതായത് രണ്ട് അല്ലെങ്കില്‍ മൂന്ന് കപ്പ് കാപ്പി കുടിക്കുന്നതാണ് സുരക്ഷിതമെന്ന് ഗവേഷകര്‍ പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
ദിവസവും 200 മുതല്‍ 300 വരെ മില്ലിഗ്രാം കാപ്പി കുടിക്കുന്നവരില്‍ 48.1 ശതമാനം വരെ കാര്‍ഡിയോമെറ്റബോളിക് രോഗങ്ങള്‍ വരാനുള്ള സാധ്യത കുറവാണ്.
ഫ്ലവൊനോയിഡുകള്‍, ആല്‍ക്കലോയിഡുകള്‍, തുടങ്ങി കാപ്പിയിലും ചായയിലും നൂറുകണക്കിന് ബയോ ആക്ടീവ് സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്.
ആന്റിഓക്‌സിഡന്റ്, ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ രക്തത്തിലെ ഗ്ലൂക്കോസ് ക്രമീകരിക്കാനും പ്രമേഹം നിയന്ത്രിക്കാനും സഹായിക്കും.
Next: ടെൻഷൻ മാറ്റാം... ഗ്രീൻടീ കുടിച്ചോളൂ...