19 April 2025
Abdul Basith
Pic Credit: Unsplash
ബദാമിന് പല ആരോഗ്യഗുണങ്ങളുമുണ്ട്. നനച്ച ബദാമാണെങ്കിൽ കുറച്ചുകൂടി നല്ലത്. ദിവസവും ഇത് കഴിച്ചാലുള്ള നേട്ടങ്ങളെന്തൊക്കെയാണെന്ന് നോക്കാം.
ബദാം നനയ്ക്കുമ്പോൾ അത് കഴിയ്ക്കാൻ എളുപ്പമാണ്. നനയ്ക്കാത്ത ബദാം കഴിയ്ക്കുന്നതുപോലെയല്ല, എളുപ്പത്തിൽ നനച്ച ബദാം കഴിയ്ക്കാം.
നനച്ച ബദാം ദഹിയ്ക്കാൻ എളുപ്പമാണ്. അതുകൊണ്ട് തന്നെ ബദാമിലുള്ള ചില പോഷകങ്ങൾ നമ്മുടെ ശരീരം വളരെ വേഗത്തിൽ വലിച്ചെടുക്കും.
ബദാമിൽ ധാരാളമുള്ള ആൻ്റിഓക്സിഡൻ്റുകൾ ശരീരത്തിലെ ഹാനികരമായ റാഡിക്കലുകളോട് പോരാടി വിവിധ അസുഖങ്ങളിൽ നിന്ന് സംരക്ഷിക്കും.
ബാലൻസ്ഡായ, ആരോഗ്യകരമായ ഒരു ഡയറ്റിൽ നനച്ച ബദാം ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളെ വളരെ നന്നായി സഹായിക്കും.
ബദാമിൽ റിബോഫ്ലാവിനും എൽ- കാർനിറ്റീനും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും മസ്തിഷ്കാരോഗ്യത്തെ നല്ല രീതിയിൽ മെച്ചപ്പെടുത്തും.
ഇവ കാൽഷ്യത്തിൻ്റെയും മറ്റ് മിനറൽസുകളുടെയും രൂപീകരണത്തിന് സഹായിച്ച് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് സഹായകമാവും.
അതായത്, ബദാം കഴിക്കുന്നത് തന്നെ പലവിധ ആരോഗ്യനേട്ടങ്ങൾ നൽകുന്നതാണ്. എന്നാൽ, നനച്ച ബദാമാണെങ്കിൽ ഇത് വളരെ അധികരിക്കും.