ഉണക്കമുന്തിരി വെള്ളത്തിനുണ്ട് നിരവധി ഗുണങ്ങൾ

08 December 2024

ABDUL BASITH

ഉണക്കമുന്തിരി ഒരു രാത്രി കുതിർക്കാനിട്ട് പിറ്റേന്ന് ലഭിക്കുന്ന വെള്ളമാണ് ഉണക്കമുന്തിരി വെള്ളം. ഈ വെള്ളത്തിന് നിരവധി ഗുണങ്ങളുണ്ട്.

ഉണക്കമുന്തിരി വെള്ളം

(Image Courtesy - Social Media)

ഈ ഉണക്കമുന്തിരി വെള്ളം ദഹനത്തെ സഹായിക്കും. ഫൈബർ ധാരാളമായി ഉള്ളതിനാൽ ഇത് ശോധനയെ സഹായിച്ച് ദഹനം മെച്ചപ്പെടുത്തും.

ദഹനം

ഉണക്കമുന്തിരി വെള്ളം രോഗപ്രതിരോധത്തിനും സഹായകമാണ്. വൈറ്റമിൻ സി, ബി കോംപ്ലക്സ് തുടങ്ങിയവയ്ക്കൊപ്പം ആൻ്റി ഓക്സിഡൻ്റ്സുകളും ഇതിലുണ്ട്.

രോഗപ്രതിരോധം

ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാൽ സോഡിയം ലെവൻ ക്രമീകരിച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ ഇതിന് കഴിയും.

ഹൃദയാരോഗ്യം

രക്തത്തിലെ ഇരുമ്പിൻ്റെ അളവ് വർധിപ്പിക്കുമെന്നത് ഇതിൻ്റെ മറ്റൊരു സവിശേഷതയാണ്. ഉണക്കമുന്തിരിയിൽ അയൺ ധാരാളമായി അടങ്ങിയിരിക്കുന്നു.

ഇരുമ്പ്

ഉണക്കമുന്തിരിയിൽ കാൽഷ്യവും ബോറോണും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് എല്ലുകളുടെ ആരോഗ്യത്തെ സഹായിക്കും.

എല്ലുകളുടെ ആരോഗ്യം

ഉണക്കമുന്തിരിയിൽ ആൻ്റിഓക്സിഡൻ്റുകൾ ധാരാളമുണ്ട്. ഇത് ചർമ്മാരോഗ്യം സംരക്ഷിക്കാൻ വളരെയധികം സഹായിക്കും.

ചർമ്മാരോഗ്യം

Next : രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ