25 OCTOBER 2024
ASWATHY BALACHANDRAN
മാതളനാരങ്ങയുടെ തൊലി ഉണക്കിയത് ചായയ്‌ക്കൊപ്പം തിളപ്പിച്ച് കുടിക്കുന്നത് പല രോഗങ്ങളും ശമിക്കാൻ സഹായിക്കും.
Pic Credit: Freepik
ഇതിൽ ധാരാളം നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.
ചുമയും ജലദോഷവും കാരണം ബുദ്ധിമുട്ടുമ്പോൾ ഒരു ഗ്ലാസ് മാതള ചായ കുടിക്കുന്നത് നല്ലതാണ്. തൊണ്ട വേദന ശമിപ്പിക്കാനും മാതള ചായ സഹായിക്കും.
ദഹനപ്രശ്നങ്ങൾ, വയറിളക്കം, ദഹനനാളത്തിൻ്റെ മറ്റ് രോഗങ്ങൾ എന്നിവയ്ക്ക് മാതളനാരങ്ങയുടെ തൊലി ഉപയോഗിക്കുന്നത് ഗുണകരമാണ്.
പോളിഫെനോളുകളും ശക്തമായ ആൻറി ഓക്സിഡൻ്റുകളും കൊണ്ട് സമ്പന്നമായ മാതളനാരങ്ങയുടെ തൊലികൾ ചർമത്തിലെ ഹൈപ്പർപിഗ്മെൻ്റേഷൻ കുറയ്ക്കാൻ സഹായിക്കും.
മാതളനാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ മുഖക്കുരു തടയുകയും ചർമം തിളക്കമുള്ളതുമാക്കുകയും ചെയ്യുന്നു.
Next: ടെൻഷൻ മാറ്റാം... ഗ്രീൻടീ കുടിച്ചോളൂ...