27 OCTOBER 2024
ASWATHY BALACHANDRAN
കണ്ണിന്‍റെ കാഴ്ച മങ്ങുന്നത് സാധാരണമാണ്. കണ്ണിലെ റെറ്റീനയുടെ സംരക്ഷണ കവചമായി പ്രവര്‍ത്തിക്കുന്ന മാക്യുലാര്‍ പിഗ്മെന്‍റ് കുറയുന്നതാണ് ഇതിന് കാരണം.
Pic Credit: Freepik
ദിവസവും രണ്ട് ഔണ്‍സ് വീതം പിസ്ത കഴിക്കുന്നത് പ്രായമാകുന്നതിനെ തുടര്‍ന്നുണ്ടാകുന്ന കാഴ്ചപ്രശ്നങ്ങളുടെ അപകട സാധ്യത കുറയ്ക്കാനാകുമെന്ന് പഠനം.
പിസ്തയില്‍ മാക്യുലാര്‍ പിഗ്മെന്‍റ് കൂട്ടാന്‍ സഹായിക്കുന്ന ല്യൂട്ടിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പ് ല്യൂട്ടിന്‍റെ ആഗിരണം കൂടുതല്‍ ഫലപ്രദമാക്കും.
ആറ് ആഴ്ച പതിവായി പിസ്ത ഡയറ്റില്‍ ഉള്‍പ്പെടുത്തിയവരില്‍ മക്യുലാര്‍ പിഗ്മെന്റിന്‍റെ അളവ് വര്‍ധിക്കുകയും കണ്ണിന്‍റെ ആരോഗ്യത്തില്‍ കാര്യമായ പുരോഗതി ഉണ്ടാകും
പിസ്തയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ബി രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കും. മസ്തിഷ്‌കത്തിന്റെ പ്രവർത്തനം ശക്തമാക്കും.
വൈറ്റമിൻ കെ, സി, ഇ തുടങ്ങിയ ജീവകങ്ങളും ബീറ്റാ കരോട്ടിൻ, ഡയറ്റെറി ഫൈബർ, ഫോസ്ഫറസ്, പ്രോട്ടീൻ, ഫോളേറ്റ്, തയാമിൻ തുടങ്ങിയ ഘടകങ്ങളും പിസ്തയിൽ അടങ്ങിയിട്ടുണ്ട്.
Next: ടെൻഷൻ മാറ്റാം... ഗ്രീൻടീ കുടിച്ചോളൂ...