കടുകിന്റെ ഈ ആരോഗ്യ ഗുണങ്ങൾ അറിയാമോ?

04 November 2024

TV9 Malayalam

അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കടുക്. കറികളിലെ നിറസാന്നിധ്യമാണ് കടുകെങ്കിലും  ആരോ​ഗ്യ​ഗുണത്തെ കുറിച്ച് അധികമാർക്കും അറിയില്ല. കടുകിനെ കുറിച്ച് അറിയാത്ത ചില ആരോഗ്യ ഗുണങ്ങൾ നോക്കാം.

കടുക്

Pic Credit:  Getty Images/ Freepik

ഭക്ഷണത്തിൽ കടുക് ഉൾപ്പെടുത്തുന്നത് മലവിസർജ്ജനം നിയന്ത്രിക്കാനും മലബന്ധം തടയാനും സഹായിക്കും. ശരീരത്തിലെ എൻസൈമുകളുടെ ഉൽപാദനവും വർധിക്കുന്നു. 

ദഹനം

ആന്റി ഇൻഫ്ലാമേറ്ററി ഗുണങ്ങളുള്ള സെലിനിയം എന്ന സംയുക്തം കടുകിൽ  അടങ്ങിയിട്ടുണ്ട്.  ഇത് ആസ്ത്മ, ശ്വാസതടസ്സം, നെഞ്ച് വേദന തുടങ്ങിയ ലക്ഷണങ്ങളെ ഇല്ലാതാക്കാൻ സഹായിക്കും. 

ആസ്ത്മ

കടുകിൽ അടങ്ങിയിട്ടുള്ള സൾഫർ ചർമ്മ സംരക്ഷണത്തിന് സഹായിക്കുന്നു. ആന്റി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങളുള്ള സൾഫർ മുഖക്കുരു, ഫംഗസ് അണുബാധ തുടങ്ങിയവയിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കും.

ചർമ്മ സംരക്ഷണം

കടുകിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്ട്രോൾ (എൽഡിഎൽ) അളവ് കുറയ്ക്കാനും നല്ല കൊളസ്ട്രോൾ (എച്ച്ഡിഎൽ) അളവ് വർധിപ്പിക്കാനും സഹായിക്കുന്നു.

ഹൃദയാരോഗ്യം

ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് കടുക്. വിറ്റാമിൻ എ, സി, കെ മുതലായവ കടുകിൽ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം പ്രതിരോധശേഷി നിലനിർത്താൻ ശരീരത്തെ സഹായിക്കുന്നു. 

പ്രതിരോധശേഷി 

Next: സൂപ്പറാണ് സീതപ്പഴം... ആരോ​ഗ്യ സംരക്ഷണത്തിൽ കേമൻ