22 April 2025
Abdul Basith
Pic Credit: Pexels
നമ്മുടെ തൊടിയിലും വീട്ടുമുറ്റത്തുമൊക്കെ സാധാരണയായി കാണുന്നതാണ് മുരിങ്ങ. മിറക്കിൾ ട്രീ അഥവാ അത്ഭുത മരമെന്ന മുരിങ്ങയുടെ ഗുണങ്ങളറിയാം.
മുരിങ്ങയിലയിൽ നിരവധി പോഷകങ്ങളുണ്ട്. വൈറ്റമിൻ എ, സി, കാൽഷ്യം, പൊട്ടാസ്യം, അയൺ, മിനറൽസ്, ആൻ്റിഓക്സിഡൻ്റ്സ് എന്നിവയൊക്കെ ഇതിലുണ്ട്.
മുരിങ്ങയിലയിൽ ഉയർന്ന അളവിൽ വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിച്ച് അസുഖങ്ങളിൽ നിന്ന് സംരക്ഷിക്കും.
മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്ന ചില ബയോആക്ടീവ് പദാർത്ഥങ്ങൾക്ക് നെഞ്ചെരിച്ചിലിൽ നിന്ന് സംരക്ഷിക്കാനുള്ള കഴിവുണ്ട്.
മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്ന ഫിനോലിക് കോമ്പൗണ്ടുകൾ ആൻ്റിഓക്സിഡൻ്റുകളാണ്. ഇത് ശരീരത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തും.
ഹൈപ്പർടെൻഷൻ കുറച്ച് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന ഘടകങ്ങൾ മുരിങ്ങയിലയിൽ ധാരാളമുണ്ട്. ഇതും ആരോഗ്യം സംരക്ഷിക്കും.
മുരിങ്ങയിലയിലെ ആൻ്റിഓക്സിഡൻ്റ്, ആൻ്റി ഇൻഫ്ലമേഷൻ പദാർത്ഥങ്ങൾ സന്ധികളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ഏറെ സഹായകമാണ്.
മുരിങ്ങയിലെ കഴിക്കുന്നത് മോശം കൊളസ്ട്രോളിൻ്റെ അളവ് കുറച്ച് നല്ല കൊളസ്ട്രോൾ വർധിപ്പിക്കാൻ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.