13 DECEMBER 2024
NEETHU VIJAYAN
മഖാന എന്താണെന്ന് നിങ്ങൾക്കറിയാമോ? ഫോക്‌സ് നട്ട്‌സ് അല്ലെങ്കിൽ താമര വിത്ത് എന്നും മഖാന അറിയപ്പെടുന്നു.
Image Credit: Freepik
മഖാനയിൽ കാത്സ്യം, മഗ്‌നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിവ ധാരാളമുണ്ട്. കൂടാതെ കലോറി വളരെ കുറവാണ്.
ജലദോഷം, ചുമ തുടങ്ങിയ അവസ്ഥകൾ ഇവ അകറ്റുന്നു. കാരണം ഇതിൽ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്ന ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്.
ഫൈബർ ധാരാളം അടങ്ങിയ മഖാന ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ധൈര്യമായി കഴിക്കാം. ഇവ വിശപ്പ് നിയന്ത്രിക്കുന്നു.
നാരുകളാൽ സമ്പുഷ്ടമായ, മഖാന ദഹനത്തിന് നല്ലതാണ്. കട്ടിയുള്ള ആഹാരം കഴിക്കുമ്പോഴുള്ള വയറുവേദന, മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾ ഇവ തടയും.
മഖാനയിലെ ആൻ്റിഓക്‌സിഡൻ്റുകളും അമിനോ ആസിഡുകളും ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമ്മം നിലനിർത്താൻ സഹായിക്കുന്നു.
മഖാനയിൽ കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.
Next ചുവന്ന പേരക്കയാണോ നല്ലത്? അറിയാം ഈ ഗുണങ്ങൾ