17 January 2025
SHIJI MK
Freepik Images
മഖാനയെ കുറിച്ച് കേട്ടിട്ടുണ്ടോ നിങ്ങള്‍? ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ അടങ്ങിയ താമര വിത്തിന്റെ മറ്റൊരു പേരാണ് മഖാന എന്നത്.
ഫോസ്ഫറസ്, നാരുകള്‍, പ്രോട്ടീന്‍, കാത്സ്യം എന്നിവയുടെ കലവറ കൂടിയാണ് മഖാന.
മാത്രമല്ല, ഇവയില്‍ വളരെ കുറഞ്ഞ അളവിലാണ് കലോറി ഉള്ളത്.
പാല്‍ കുടിക്കാന്‍ താത്പര്യമില്ലാത്തവര്‍ക്ക് അതേ കാത്സ്യം ലഭിക്കുന്നതിനായി മഖാന കഴിക്കാവുന്നതാണ്.
മഖാനയില്‍ കാത്സ്യം ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ അസ്ഥി സംബന്ധമായ അസുഖങ്ങള്‍ ഭേദപ്പെടുത്തുന്നതിനായി കഴിക്കാവുന്നതാണ്.
കൂടാതെ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മഖാന ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
മാത്രമല്ല, മഖാനയില്‍ ഉയര്‍ന്ന അളവില്‍ ഗ്ലൈസെമിക് സൂചിക അടങ്ങിയതിനാല്‍ പ്രമേഹം നിയന്ത്രിക്കാനും ഇവ സഹായിക്കുന്നു.
പച്ച പപ്പായ പതിവാക്കാം; ഗുണങ്ങള്‍ ഏറെ