06 August 2024
Abdul basith
ശരീരത്തിന് ഏറെ ആവശ്യമുള്ള ഒരു മിനറലാണ് മഗ്നീഷ്യം. ശരീരത്തിൻ്റെ വിവിധ പ്രവർത്തനങ്ങൾ സുഗമമാക്കാൻ മഗ്നീഷ്യം കൂടിയേ തീരൂ.
മസിലിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ മഗ്നീഷ്യം കൂടിയേ തീരൂ. രക്തസമ്മർദ്ദം നിയന്ത്രിക്കാനും മഗ്നീഷ്യം വേണം. ഇതാ മഗ്നീഷ്യം കൊണ്ടുള്ള ഗുണങ്ങൾ.
മസിൽ, നാഡി പ്രവർത്തനം മെച്ചപ്പെടുത്താൻ ഏറ്റവും അത്യാവശ്യമായി വേണ്ടതാണ് മഗ്നീഷ്യം. പെട്ടെന്നുണ്ടാവുന്ന കൊളുത്തിപ്പിടുത്തത്തിൽ നിന്നൊക്കെ മഗ്നീഷ്യം സംരക്ഷിക്കും.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിലും മഗ്നീഷ്യത്തിന് വലിയ പങ്കുണ്ട്. ഹൃദയത്തിലെ പേശികളുടെ ആരോഗ്യം മെച്ചപ്പെട്ടതാക്കി രക്തസമ്മർദ്ദം നിയന്ത്രിക്കാൻ മഗ്നീഷ്യത്തിന് കഴിയും.
ഊർജ്ജം വർധിപ്പിക്കുന്നതിൽ മഗ്നീഷ്യത്തിൻ്റെ പങ്ക് വളരെ വലുതാണ്. ഭക്ഷണം ഊർജ്ജമായി മാറ്റാൻ മഗ്നീഷ്യം സഹായിക്കും. ഇത് നമ്മളെ ആക്ടീവാക്കി നിർത്തും.
എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിലും മഗ്നീഷ്യം നിർണായക പങ്കാണ് വഹിക്കുന്നത്. ശരീരത്തിലെ 60 ശതമാനം മഗ്നീഷ്യവും എല്ലുകളിലാണുള്ളത്.
മുൻ താരങ്ങൾ
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ മഗ്നീഷ്യം വലിയ പങ്കുവഹിക്കുന്നുണ്ട്. പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കാൻ ഇതിന് കഴിയും.