28 April 2024
TV9 MALAYALAM
നിരവധി ഔഷധ സസ്യങ്ങൾ വീടുകളിലെ പറമ്പുകളിലും പാടത്തുമൊക്കെ നട്ടുപിടിപ്പിക്കാനും പരിചരിക്കാനും പലരും സമയം കണ്ടെത്തിയിരുന്നു. മൺമറഞ്ഞു പോയ ഇത്തരം ഔഷധ സസ്യങ്ങളിലൊന്നാണ് കരിങ്ങാലി.
കരിങ്ങാലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് നല്ലതാണെന്നാണ് പഴമക്കാർ പറയാറുള്ളത്.
പല്ലുകൾക്ക് ബലം നൽകുന്നതിനായി ആയുർവേദ മരുന്നുകളിൽ കരിങ്ങാലി വൃക്ഷത്തിന്റെ തൊലി ഉപയോഗിക്കാറുണ്ട്.
ഖദിരാരിഷ്ടം, ഖദിരാദി ഗുളിക, ഖദിരാദി കഷായം എന്നിവ ഉണ്ടാക്കുന്നതിനും കരിങ്ങാലി ഉപയോഗിക്കുന്നു.