20 September 2024
SHIJI MK
Unsplash Images
മുല്ലപ്പൂവിന്റെ മണം ഇഷ്ടമല്ലാത്തവരായി ആരാണുള്ളത്. മുല്ലപ്പൂവിനോട് ഒരു പ്രത്യേക സ്‌നേഹമാണ് നമുക്കെല്ലാവര്‍ക്കും.
ആരെയും ആകര്‍ഷിക്കുന്ന ഒരു പ്രത്യേക സുഗന്ധമാണ് മുല്ലപ്പൂവിന്. അതുകൊണ്ട് ഈ പൂവിനോട് എല്ലാവര്‍ക്കും ഇഷ്ടമാണ്.
മണം കൊണ്ട് മാത്രമല്ല, ഗുണം കൊണ്ടും മുല്ലപ്പൂ കേമനാണ്. മുല്ലപ്പൂ ചായ കുടിച്ചവരാണോ നിങ്ങള്‍?
നമ്മുടെ ശരീരത്തിലുള്ള ഗ്യാസ്ട്രിക് എന്‍സൈമുകളുമായുള്ള ഇടപെടല്‍ എളുപ്പമാക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ കൊണ്ട് സമ്പന്നമാണ് മുല്ലപ്പൂ.
വായുവിന്റെ പ്രശ്‌നങ്ങള്‍, വയറിളക്കം, മലബന്ധം, ഇറിറ്റബില്‍ ബവല്‍ സിന്‍ഡ്രോം എന്നീ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് മുല്ലപ്പൂ പരിഹാരം കാണും.
മുല്ലപ്പൂവില്‍ അടങ്ങിയ സംയുക്തങ്ങള്‍ മികച്ച ദഹനവും സാധ്യമാക്കുന്നുമുണ്ട്.
മുല്ലപ്പൂ അസിഡിക് ആയിട്ടുള്ള പൂവല്ല. അതിനാല്‍ വെറും വയറ്റില്‍ കുടിക്കാവുന്നതാണ്.
മുല്ലപ്പൂ ഉണക്കിയെടുത്ത് വെള്ളത്തിലിട്ട് തിളപ്പിച്ചെടുക്കാം. അല്ലെങ്കില്‍ ചായയോ കാപ്പിയോ ഉണ്ടാക്കുമ്പോള്‍ അതിലിട്ട് തിളപ്പിച്ചാലും മതി.
ബിപിയുള്ളവര്‍ക്ക് റിലാക്‌സിങ് ആയിട്ടുള്ള മൂഡ് നല്‍കാനും ഊര്‍ജം നല്‍കാനും മുല്ലപ്പൂ സഹായിക്കും.
പൈല്‍സ് ഉള്ളവര്‍ ഇത് ശ്രദ്ധിക്കൂ