15 JUNE  2024

TV9 MALAYALAM

Health Benefits Of Jackfruit: പ്രോട്ടീൻ റിച്ച്, പ്രമേഹത്തെ അകറ്റും; ചക്ക ഒരു സംഭവം തന്നെ...

ചക്കയുടെ ആരോഗ്യഗുണങ്ങള്‍ പറഞ്ഞാല്‍ തീരില്ല. 

വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി6, പ്രോട്ടീന്‍, ഫൈബര്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, സിങ്ക്, കോപ്പര്‍ തുടങ്ങി നിരവധി പോഷകങ്ങള്‍ ചക്കയില്‍ അടങ്ങിയിട്ടുണ്ട്.

ടൈപ്പ്- 2 പ്രമേഹത്തെ നേരിടാനും ചക്കയ്ക്ക് ആകുമെന്നാണ് സയന്റിഫിക് വേള്‍ഡ് ജേര്‍ണലിലെ പഠനത്തില്‍ സൂചിപ്പിക്കുന്നത്.

ചക്കയിലടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നത് തടയാന്‍ സഹായിക്കും.

ചക്കയിലും ചക്കക്കുരുവിലും പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.

പൊട്ടാസ്യം ധാരാളം അടങ്ങിയ ചക്ക കഴിക്കുന്നത് രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും.

ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ ചക്ക ഹൃദ്രോഗം മുതലായ പല രോഗങ്ങളേയും ചെറുക്കാന്‍ സഹായിക്കും.