ചെത്തിപ്പൂവ് വെള്ളത്തില്‍ ഇട്ട് നന്നായി തിളപ്പിച്ച് കുളിക്കുന്നത് ശരീര വേദന കുറയ്ക്കുന്നു.
ചര്‍മ്മത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ ചെത്തിപ്പൂവ് ഉപയോഗിച്ച് കാച്ചിയ വെളിച്ചെണ്ണ ദേഹത്ത് പുരട്ടാവുന്നതാണ്.
ചെത്തിപ്പൂവിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രക്ത സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഗുണം ചെയ്യും.
ചെത്തിയില്‍ അടങ്ങിയിരിക്കുന്ന നാച്വറല്‍ കോംപൗണ്ട്‌സ് മുറിവ് വേഗത്തില്‍ ഉണങ്ങാന്‍ സഹായിക്കുന്നു.
നീരിറക്കം വരാതിരിക്കാൻ ചെത്തിപൂവും കുരുമുളകും കറിവേപ്പിലയും തുളസിയും ചേര്‍ത്ത വെളിച്ചെണ്ണ തേച്ച് കുളിച്ചാൽ മതി.
ചെത്തിപ്പൂ ചതച്ചിട്ട വെള്ളം കുടിക്കുന്നത് പ്രമേഹ രോഗികൾക്കും വയറിളക്കത്തിനും വളരെ നല്ലതാണ്.
ചെത്തിപ്പൂവ്, വെറ്റില, തുളസി, എന്നിവ ചേർത്ത് കാച്ചിയ വെളിച്ചെണ്ണ തേക്കുന്നത് താരൻ കുറയ്ക്കാൻ സഹായിക്കും.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ആരോഗ്യ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.