ഭക്ഷണത്തിന് രുചി കൂട്ടാനായി നമ്മൾ പലപ്പോഴും പുളി ചേർക്കാറുണ്ട്. ഈ പുളിക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ടെന്ന് എത്രപേർക്ക് അറിയാം? പുളിയുടെ പ്രധാന ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
Image Courtesy: Getty Images/PTI
ധാരാളം ഫൈബർ അടങ്ങിയ പുളി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കുന്നു.
വിറ്റാമിൻ സിയും ആന്റി-ഓക്സിഡന്റുകളും ധാരാളം അടങ്ങിയ പുളി രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ നല്ലതാണ്.
പുളിയിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇവ ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്‌ട്രോൾ നിയന്ത്രിക്കാനും സഹായിക്കുന്നു.
പുളിയിൽ അടങ്ങിയിട്ടുള്ള പോളിഫെനോളിക് സംയുക്തങ്ങൾ അൾസറിനെ തടയാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ആന്റി-ഓക്സിഡന്റുകൾ, വിറ്റാമിൻ എ എന്നിവയാൽ സമ്പന്നമായ പുളി കണ്ണുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
ആന്റി-ബാക്റ്റീരിയൽ ഗുണങ്ങൾ അടങ്ങിയ പുളി ചർമ്മത്തെ അണുബാധകളിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കും.