ദൈനംദിന ഭക്ഷണത്തിൽ എള്ള് ചേർക്കുന്നത് ഒട്ടേറെ ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. ഇതിന്റെ പ്രധാന ചില ഗുണങ്ങൾ നോക്കാം.

എള്ള്

ഒമേഗ 3 ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമായ എള്ള് ഡയറ്റിൽ ഉൾപ്പെടുത്തുന്നത്  മുടി വളർച്ച വേ​ഗത്തിലാക്കുന്നു.

മുടി വളർച്ച

ആന്റി ഓക്സിഡൻറുകൾ അടങ്ങിയിട്ടുള്ള എള്ള് പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളെ കുറയ്ക്കുകയും യുവത്വമുള്ള ചർമ്മം നൽകുകയും ചെയ്യുന്നു. 

യുവത്വമുള്ള ചർമ്മം

കാത്സ്യവും പ്രോട്ടീനും ധാരാളം അടങ്ങിയ എള്ള് പതിവായി കഴിക്കുന്നത് പല്ലുകളുടെയും വായയുടെയും ആരോഗ്യത്തിന് വളരെ നല്ലതാണ്.

പല്ലുകളുടെ ആരോഗ്യം

നാരുകൾ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ളതിനാൽ എള്ള് കഴിക്കുന്നത് മലബന്ധം അകറ്റുന്നതിന് സഹായകമാണ്.  

മലബന്ധം അകറ്റാൻ

ആർത്തവസമയത്ത് എള്ള് വറുത്ത് പൊടിച്ച് ഓരോ ടീസ്പൂൺ കഴിക്കുന്നത് വയറ് വേദന അകറ്റാൻ സഹായിക്കും.

ആർത്തവവേദന

കുട്ടികൾക്ക് ദൈനംദിന ഭക്ഷണത്തിൽ എള്ള് ചേർത്ത് കൊടുക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.

രോഗപ്രതിരോധശേഷി

കാത്സ്യവും സിങ്കും ധാരാളം അടങ്ങിയ എള്ള് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

എല്ലുകളുടെ ആരോഗ്യം