വൻപയർ ചില്ലറക്കാരനല്ല; ഗുണങ്ങളേറെ
പോഷകങ്ങളുടെ ഉറവിടമാണ് ധാന്യമായ വൻപയർ. ഇതിൽ പ്രോട്ടീൻ, ഫോളിക് ആസിഡ്, കാത്സ്യം, അന്നജം, നാരുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. വൻപയർ ഡയറ്റിൽ ഉൾപ്പെടുത്തുന്നതിന് ചില ഗുണങ്ങൾ നോക്കാം.

പോഷകങ്ങളുടെ ഉറവിടമാണ് ധാന്യമായ വൻപയർ. ഇതിൽ പ്രോട്ടീൻ, ഫോളിക് ആസിഡ്, കാത്സ്യം, അന്നജം, നാരുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. വൻപയർ ഡയറ്റിൽ ഉൾപ്പെടുത്തുന്നതിന് ചില ഗുണങ്ങൾ നോക്കാം.

വൻപയർ

കൊഴുപ്പും കലോറിയും കുറഞ്ഞ വൻപയർ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വിശപ്പ് ശമിപ്പിക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുകയും അതുവഴി ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

കൊഴുപ്പും കലോറിയും കുറഞ്ഞ വൻപയർ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വിശപ്പ് ശമിപ്പിക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുകയും അതുവഴി ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ശരീരഭാരം കുറയ്ക്കാൻ

പൊട്ടാസ്യം, മഗ്നീഷ്യം, ലയിക്കുന്ന നാരുകൾ, പ്രോട്ടീൻ എന്നിവ അടങ്ങിയ വൻപയർ പതിവായി കഴിക്കുന്നത് രക്തസമ്മർദം സാധാരണ നിലയിലാക്കി നിർത്താൻ സഹായിക്കുന്നു.

പൊട്ടാസ്യം, മഗ്നീഷ്യം, ലയിക്കുന്ന നാരുകൾ, പ്രോട്ടീൻ എന്നിവ അടങ്ങിയ വൻപയർ പതിവായി കഴിക്കുന്നത് രക്തസമ്മർദം സാധാരണ നിലയിലാക്കി നിർത്താൻ സഹായിക്കുന്നു.

രക്തസമ്മർദ്ദം കുറയ്ക്കാൻ

വൻപയറിൽ വിറ്റാമിൻ ബി1 ധാരാളമായുണ്ട്. ഇത് ഓർമശക്തി, ഏകാഗ്രത തുടങ്ങിയ ബൗദ്ധികപ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ മികച്ചതാണ്.

തലച്ചോറിന്റെ ആരോഗ്യം

ധാരാളം പോഷകഗുണങ്ങളുള്ള വൻപയറിൽ ഗ്ലൈസെമിക് സൂചിക കുറവായതിനാൽ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.

പ്രമേഹരോഗികൾക്കും കഴിക്കാം

 മാംഗനീസ്, കാൽസ്യം എന്നിവ അടങ്ങിയ വൻപയർ പതിവായി കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഒസ്റ്റിയോപൊറോസിസ് തടയാനും സഹായിക്കും.

എല്ലുകളുടെ ആരോഗ്യം

വൻപയർ പതിവായി കഴിക്കുന്നത് ചുളിവുകൾ, മുഖക്കുരു പോലുള്ള ചർമ്മ പ്രശ്നങ്ങളെ അകറ്റാനും, തലമുടിയുടെയും നഖങ്ങളുടെയും ആരോഗ്യം മെച്ചപ്പെടുത്താനും നല്ലതാണ്.

ചർമ്മത്തിനും മുടിക്കും

ലയിക്കുന്ന നാരുകൾ ധാരാളം അടങ്ങിയ വൻപയർ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് മലബന്ധം, ഗ്യാസ് തുടങ്ങിയ ദഹന സംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ നല്ലതാണ്.

ദഹനം മെച്ചപ്പെടുത്തുന്നു