പോഷകങ്ങളുടെ കലവറയാണ് മാതളനാരങ്ങ. നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയ മാതളനാരങ്ങ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇതിന്റെ പ്രധാന ഗുണങ്ങൾ നോക്കാം.
Image Courtesy: Freepik
വിറ്റാമിന്‍ സിയുടെ ഉറവിടമായ മാതളനാരങ്ങ കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മാതളനാരങ്ങ ഓര്‍മ്മശക്തി കൂട്ടാനും മികച്ചതാണ്.
മാതളനാരങ്ങ പതിവായി കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
മാതളനാരങ്ങ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കൊളസ്‌ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും നല്ലതാണ്.
മാതളനാരങ്ങയിൽ അടങ്ങിയിട്ടുള്ള ഫ്ലേവനോയിഡുകളും ആൻ്റിഓക്‌സിഡൻ്റുകളും സമ്മർദ്ദം കുറയ്ക്കുന്നു.
നാരുകളാൽ സമ്പുഷ്ടമായ മാതളനാരങ്ങ ദഹനം മെച്ചപ്പെടുത്താനും ഏറെ നല്ലതാണ്.