നിരവധി പോഷക ഗുണങ്ങൾ അടങ്ങിയ എണ്ണയാണ് ഒലീവ് ഓയിൽ. ഭക്ഷണത്തിൽ ഒലീവ് ഓയിൽ ഉൾപ്പെടുത്തുന്നതിന്റെ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

ഒലീവ് ഓയിൽ

Image Courtesy: Getty Images/PTI

മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയ ഒലീവ് ഓയിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

ദഹനം മെച്ചപ്പെടുത്തുന്നു

ഒലീവ് ഓയിലിലെ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു.

രക്തസമ്മർദ്ദം കുറയ്ക്കുന്നു

ആന്റി-ഓക്സിഡന്റുകൾ, ആന്റി-ഇൻഫ്ളമേറ്ററി ഗുണങ്ങൾ എന്നിവ അടങ്ങിയ ഒലീവ് ഓയിൽ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ചർമ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.

ചർമ്മത്തിന്റെ ആരോഗ്യം

ഒലീവ് ഓയിൽ വിശപ്പ് കുറയ്ക്കാൻ സഹായിക്കും. അതിനാൽ ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം നിയന്ത്രിക്കാൻ നല്ലതാണ്.

ശരീരഭാരം നിയന്ത്രിക്കുന്നു

ഇവയിൽ അടങ്ങിയിട്ടുള്ള മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ മോശം കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും അതുവഴി ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ഹൃദയരോഗ്യം

തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാനും ഒലീവ് ഓയിൽ സഹായിക്കുന്നു. അതിനാൽ, ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

തലച്ചോറിന്റെ ആരോഗ്യം

NEXT: കറ്റാർവാഴ ജ്യൂസാക്കി കുടിക്കൂ; ഗുണങ്ങൾ ഏറെ