ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ പുതിന ഡയറ്റിൽ ഉൾപ്പെടുത്തുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ഏറെ നല്ലതാണ്. പുതിന പതിവായി കഴിക്കുന്നത് കൊണ്ടുള്ള ചില ഗുണങ്ങൾ നോക്കാം.

പുതിന

വായിൽ ബാക്ടീരിയകളുടെ വളർച്ചയെ തടയുന്നത് വഴി പുതിന വായ്‌നാറ്റം അകറ്റാൻ സഹായിക്കുന്നു. കൂടാതെ വായും പല്ലും ആരോഗ്യകരമായി നിലനിർത്താനും ഇത് സഹായിക്കും.

വായ്‌നാറ്റം അകറ്റാൻ

പുതിനയിൽ വിറ്റാമിൻ എ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ പുതിന ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കാഴ്ചശക്തി മെച്ചപ്പെടുത്താൻ വളരെ നല്ലതാണ്.

കാഴ്ചശക്തി

വിറ്റാമിൻ സിയും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയ പുതിന പതിവായി കഴിക്കുന്നത് രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ ഗുണം ചെയ്യും.

രോഗപ്രതിരോധശേഷി

ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയ പുതിന അലർജിയും ആസ്ത്മ പോലുള്ള ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും അകറ്റി നിർത്താൻ സഹായിക്കും.

രോഗങ്ങളെ അകറ്റും

പുതിന കോർട്ടിസോളിന്റെ അളവ് നിയന്ത്രിക്കുകയും സമ്മർദ്ദം തടയാൻ സഹായിക്കുകയും ചെയ്യുന്നു. പുതിനയിലെ അഡാപ്റ്റോജെനിക് ഗുണങ്ങളാണ് ഇതിന് സഹായിക്കുന്നത്.

സമ്മർദ്ദം അകറ്റാൻ

ഇരുമ്പ്, മാംഗനീസ്, ഫോളേറ്റ് എന്നിവ അടങ്ങിയ പുതിന ഡയറ്റിൽ ഉൾപ്പെടുത്തുന്നത് മലബന്ധം, ഗ്യാസ് തുടങ്ങി വിവിധ ദഹനപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കും.

ദഹനം മെച്ചപ്പെടുത്തുന്നു

പുതിനയിലയിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള സാലിസിലിക് ആസിഡ് മുഖക്കുരുവിനെയും പാടുകളെയും അകറ്റാൻ സഹായിക്കുകയും ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്തുകയും ചെയ്യുന്നു.

ചർമ്മത്തിന്റെ ആരോഗ്യം