വിറ്റാമിനുകൾ, നാരുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ തുടങ്ങി ധാരാളം പോഷകങ്ങൾ അടങ്ങിയ പഴമാണ് കിവിപ്പഴം. ഇവയുടെ പ്രധാന ആരോഗ്യഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
Image Courtesy: Getty Images/PTI
വിറ്റാമിൻ സി ധാരാളം അടങ്ങിയ കിവി കഴിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.
നാരുകളാൽ സമ്പന്നമായ കിവി കഴിക്കുന്നത് മലബന്ധം തടയാനും, ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ഫൈബർ, പൊട്ടാസ്യം, വിറ്റാമിൻ സി, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയ കിവി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കും.
നാരുകൾ ധാരാളം അടങ്ങിയ കിവിയിൽ കലോറി കുറവാണ്. ഇവ വിശപ്പ് കുറയ്ക്കാനും അതുവഴി ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.
കിവിയിൽ അടങ്ങിയിട്ടുള്ള നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
കിവിപ്പഴത്തിലെ ഫൈബർ, പൊട്ടാസ്യം, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ മികച്ചതാണ്.