ഉലുവ വെള്ളം കുടിക്കുന്നത് പതിവാക്കുന്നത് ശരീരത്തിന് വളരെയധികം ഗുണം ചെയ്യും. ഇവയുടെ പ്രധാന ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
Image Courtesy: Getty Images/PTI
ധാരാളം ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ ഉലുവ വെള്ളം കുടിക്കുന്നത് ദഹനക്കേട്, മലബന്ധം, വയറിളക്കം എന്നീ ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്നു.
ഇത് പതിവായി കുടിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ദിവസവും രാവിലെ ഉലുവ വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
ധാരാളം ആന്റി-ഓക്സിഡന്റുകൾ അടങ്ങിയ ഉലുവ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.
ഉലുവ വെള്ളം മുടി കൊഴിച്ചിൽ കുറയ്ക്കുകയും മുടി വളരാൻ സഹായിക്കുകയും ചെയ്യുന്നു. താരൻ അകറ്റാനും ഉലുവ നല്ലതാണ്.
ഉലുവ വെള്ളം പതിവായി കുടിക്കുന്നത് മുഖക്കുരു അകറ്റുകയും ചർമ്മത്തിന്റെ ആരോഗ്യം വർധിപ്പിക്കുകയും ചെയുന്നു.