ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ ഒരു പഴമാണ് ഡ്രാഗൺ ഫ്രൂട്ട്. നിരവധി ആരോഗ്യ പ്രശ്നങ്ങളെ അകറ്റി നിർത്താൻ ഇത് സഹായിക്കും. ഇവയുടെ പ്രധാന ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
Image Courtesy: Freepik
വിറ്റാമിൻ സി, കരോട്ടിനോയിഡ് എന്നിവ ധാരാളം അടങ്ങിയ ഡ്രാഗൺ ഫ്രൂട്ട് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.
ആന്റി-ഓക്സിഡന്റുകളാൽ സമ്പന്നമായ ഡ്രാഗൺ ഫ്രൂട്ട് കഴിക്കുന്നത് ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിന് വളരെ നല്ലതാണ്.
ഡ്രാഗൺ ഫ്രൂട്ടിന്റെ പ്രീ-ബയോട്ടിക് ഗുണങ്ങൾ കുടലിലെ നല്ലതും ചീത്തയുമായ ബാക്റ്റീരിയകളെ ബാലൻസ് ചെയ്യാൻ സഹായിക്കുന്നു.
ഫൈബർ ധാരാളം അടങ്ങിയ ഡ്രാഗൺ ഫ്രൂട്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ മികച്ചതാണ്.
ബീറ്റാ കരോട്ടിൻ കൊണ്ട് സമ്പന്നമാണ് ഡ്രാഗൺ ഫ്രൂട്ട്. ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നേത്രാരോഗ്യം മെച്ചപ്പെടുത്തുന്നു.
ഡ്രാഗൺ ഫ്രൂട്ടിൽ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാൽ, ഇവ പതിവാക്കുന്നത് അസ്ഥികളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.