മലയാളികൾക്ക് പാചകത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് കറിവേപ്പില. ധാരാളം പോഷകങ്ങൾ അടങ്ങിയ ഇവ പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. കറിവേപ്പിലയുടെ പ്രധാന ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

കറിവേപ്പില 

Image Courtesy: Getty Images/PTI/FREEPIK

വെറും വയറ്റിൽ കറിവേപ്പില കഴിക്കുന്നത്, ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ എണ്ണം വർധിപ്പിക്കാനും അതുവഴി വിളർച്ച അകറ്റാനും സഹായിക്കും.

വിളർച്ച അകറ്റാൻ

പ്രമേഹ രോഗികൾ വെറും വയറ്റിൽ കറിവേപ്പില കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

പ്രമേഹം നിയന്ത്രിക്കാൻ

കറിവേപ്പിലയിൽ ധാരാളം പ്രോട്ടീനും, ആന്റി-ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇവ ദിവസവും കഴിക്കുന്നത് മുടികൊഴിച്ചിൽ തടയാനും, മുടിയുടെ കറുപ്പ് നിറം വർധിപ്പിക്കാനും സഹായിക്കും.

മുടിയുടെ ആരോഗ്യം

വെറും വയറ്റിൽ കറിവേപ്പില ചവച്ചരച്ച് കഴിക്കുന്നത് ദഹന സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ഗുണം ചെയ്യും.

ദഹനം മെച്ചപ്പെടുത്താൻ

രാവിലെയും വൈകുന്നേരവും പൊടിച്ച കറിവേപ്പിലയിൽ തേൻ കലർത്തി കഴിക്കുന്നത് കഫക്കെട്ട് ഇല്ലാതാക്കാൻ മികച്ചതാണ്.

കഫക്കെട്ട് അകറ്റാൻ

പതിവായി കറിവേപ്പില കഴിക്കുന്നത് കരളിൽ അടിഞ്ഞുകൂടിയിട്ടുള്ള വിഷവസ്തുക്കൾ നീക്കം ചെയ്ത്, കരളിന്റെ ആരോഗ്യത്തെ സംരക്ഷിക്കാൻ സഹായിക്കും.

കരളിന്റെ ആരോഗ്യം

NEXT: ആദ്യരാത്രിയില്‍ പാല്‍ കുടിക്കുന്നത് എന്തിന്?