ആന്റി-ഓക്സിഡന്റുകൾ വിറ്റാമിനുകൾ തുടങ്ങി ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ഗ്രാമ്പൂ. ഗ്രാമ്പൂ ചേർത്ത വെള്ളം പതിവാക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇവയുടെ പ്രധാന ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
Image Courtesy: Getty Images/PTI
ഭക്ഷണം കഴിച്ച ശേഷം ഒരു ഗ്ലാസ് ഗ്രാമ്പൂ വെള്ളം കുടിക്കുന്നത് അസിഡിറ്റിയെ അകറ്റാനും, ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
വായ്‌നാറ്റമുള്ളർ ഗ്രാമ്പൂ ചേർത്ത വെള്ളം കുടിക്കുന്നത് വായിലെ ദുർഗന്ധം അകറ്റാൻ സഹായിക്കും.
ഗ്രാമ്പൂ ചേർത്ത വെള്ളം പതിവാക്കുനത് ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഗുണം ചെയ്യും.
ഗ്രാമ്പൂവിൽ അടങ്ങിയിട്ടുള്ള ഫ്ളേവനോയിഡുകൾ, ഐസോഫ്‌ളേവോൺ എന്നിവ എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് വളരെ നല്ലതാണ്.
ആന്റി-ഓക്സിഡന്റുകൾ ധാരാളം അടങ്ങിയ ഗ്രാമ്പൂ ചേർത്ത വെള്ളം കുടിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.
ധാരാളം ഫൈബർ അടങ്ങിയ ഗ്രാമ്പൂവിൽ കലോറി കുറവാണ്. അതിനാൽ, ഗ്രാമ്പൂ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.
ഏറെ ആരോഗ്യ ഗുണങ്ങളുണ്ടെങ്കിലും അമിതമായി ഗ്രാമ്പൂ കഴിക്കുന്നത് മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാം.