ഭക്ഷണത്തിന് നല്ല രുചിയും മണവും കിട്ടാൻ വേണ്ടിയാണ് മല്ലിയില ഉപയോഗിക്കാറുള്ളത്. എന്നാൽ, രുചിയിലും മണത്തിലും മാത്രമല്ല ഗുണത്തിലും കേമൻ തന്നെയാണ് മല്ലിയില. ഇവയുടെ പ്രധാന ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

മല്ലിയില 

Image Courtesy: Getty Images/PTI/FreePix

വിറ്റാമിൻ സി, ആന്റി-ഓക്സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയ മല്ലിയില രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.

രോഗപ്രതിരോധശേഷി

ഫൈബർ ധാരാളം അടങ്ങിയ മല്ലിയില ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്.

ദഹനം മെച്ചപ്പെടുത്താൻ

വിറ്റാമിനുകളാൽ സമ്പന്നമായ മല്ലിയില ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിന് നല്ലതാണ്.

ചർമ്മത്തിന്റെ ആരോഗ്യം 

മല്ലിയില ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

ഹൃദയാരോഗ്യം

മല്ലിയിലയിൽ ധാരാളം അയൺ അടങ്ങിയിട്ടുണ്ട്. ഇവ വിളർച്ച തടയാൻ സഹായിക്കും.

വിളർച്ച തടയാൻ

വിറ്റാമിൻ എ അടങ്ങിയിട്ടുള്ള മല്ലിയില ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

നേത്രാരോഗ്യം

NEXT: പച്ച ആപ്പിൾ സൂപ്പറാണ്; ഗുണങ്ങൾ ഏറെ