കുരുമുളക് പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇവയുടെ പ്രധാന ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
Image Courtesy: Getty Images/PTI
വിറ്റാമിൻ സി ധാരാളം അടങ്ങിയ കുരുമുളക് കഴിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.
ധാരാളം ഫൈബർ അടങ്ങിയ കുരുമുളക് പതിവായി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും, മലബന്ധം അകറ്റാനും സഹായിക്കും.
കുരുമുളകിലെ ആന്റി-ഇൻഫ്ളമേറ്ററി ഗുണങ്ങൾ സന്ധിവാതം തടയാൻ സഹായിക്കും.
കുരുമുകളിൽ അടങ്ങിയിട്ടുള്ള പൈപ്പറിൻ എന്ന സംയുക്തം കലോറിയെ ഇല്ലാതാക്കാൻ സഹായിക്കുന്നതിലൂടെ ശരീരഭാരം നിയന്ത്രിക്കാനും ഗുണം ചെയ്യും.
കുരുമുളക് പതിവായി കഴിക്കുന്നത് ഉയർന്ന കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നതിലൂടെ ഹൃദയാരോഗ്യവും മെച്ചപ്പെടുത്തുന്നു.
ആന്റി-ബാക്റ്റീരിയൽ ഗുണങ്ങളുള്ള കുരുമുളക് ചുമ, ജലദോഷം തുടങ്ങിയ ശ്വാസകോശ ലക്ഷണങ്ങളെ ലഘൂകരിക്കാൻ സഹായിക്കുന്നു.