ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ പഴമാണ് ആപ്പിൾ. വിവിധ രോഗങ്ങളെ അകറ്റി നിർത്താൻ ഇത് സഹായിക്കും. ആപ്പിളിന്റെ പ്രധാന ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

ആപ്പിൾ

Image Courtesy: Getty Images/PTI

ധാരാളം നാരുകൾ അടങ്ങിയിട്ടുള്ള ആപ്പിൾ ദഹനം മെച്ചപ്പെടുത്താനും, മലബന്ധം തടയാനും സഹായിക്കും.

ദഹനം മെച്ചപ്പെടുത്തുന്നു

ദിവസവും ആപ്പിൾ കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ അകറ്റി, ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

ഹൃദയാരോഗ്യം

ധാരാളം നാരുകൾ അടങ്ങിയ ആപ്പിൾ വിശപ്പ് കുറയ്ക്കാനും അതുവഴി, ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു. ഇതിൽ കലോറിയും കുറവാണ്.

ശരീരഭാരം നിയന്ത്രിക്കാൻ

വിറ്റാമിൻ സി ധാരാളം അടങ്ങിയ ആപ്പിൾ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു.

രോഗപ്രതിരോധശേഷി 

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ആപ്പിൾ സഹായിക്കുന്നു.

ഷുഗർ നിയന്ത്രിക്കുന്നു

പല്ലുകളുടെ ആരോഗ്യത്തിനും ആപ്പിൾ വളരെ നല്ലതാണ്. ഇത് ചവച്ചരച്ച് കഴിക്കുമ്പോൾ ഉണ്ടാകുന്ന ഉമിനീര് ബാക്റ്റീരിയയെ തടഞ്ഞ് പല്ല് കേടാകാതെ സൂക്ഷിക്കുന്നു.

ദന്താരോഗ്യം 

NEXT: എല്ലാ രോഗത്തിനും ഒരേയൊരു പ്രതിവിധി; കരിഞ്ചീരകം