22 April 2025
TV9 MALAYALAM
Image Courtesy: FREEPIK
ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. രണ്ട് ഈന്തപ്പഴം ചേർത്ത ഒരു ഗ്ലാസ് ചൂടുള്ള പാൽ രാവിലെയോ രാത്രിയോ നിങ്ങൾക്ക് കുടിക്കാം.
ഗ്ലൂക്കോസ്, ഫ്രക്ടോസ് തുടങ്ങിയ പ്രകൃതിദത്ത മധുരങ്ങളാൽ സമ്പന്നമായ ഒന്നാണ് ഈന്തപ്പഴം. പ്രോട്ടീനുകളും കാർബോഹൈഡ്രേറ്റുകളും ഇവയിൽ ധാരാളമുണ്ട്.
ഈന്തപ്പഴത്തിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് നലബന്ധം തടയാനും കുടൽ ആരോഗ്യകരമായി നിലനിർത്താനും സഹായിക്കും.
പാലുമായി ചേർത്ത് കഴിക്കുമ്പോൾ ഇത് ദഹനവ്യവസ്ഥയെ സുഗമമാക്കുന്നു. വയറു വീർക്കുന്നതിന് ഒരു മികച്ച പരിഹാരമാണ് ഇത്.
വെറും വയറ്റിൽ പാലിൽ ഈന്തപ്പഴം ചേർത്ത് കഴിക്കുന്നത് ഹീമോഗ്ലോബിൻ അളവ് വർദ്ധിപ്പിക്കുന്നു. വിളർച്ചയുള്ളവർക്ക് ഇത് വളരെ നല്ലതാണ്.
ശക്തമായ അസ്ഥികൾക്കും പല്ലുകൾക്കും ഒരു പ്രധാന ധാതുവായ കാൽസ്യം ഈന്തപ്പഴത്തിലും പാലിലും ധാരാളമായി അടങ്ങിയിട്ടുണ്ട്.
രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താൻ സഹായിക്കുന്ന ഇരുമ്പ്, പൊട്ടാസ്യം, വിറ്റാമിൻ ബി6 തുടങ്ങിയ അവശ്യ ധാതുക്കൾ ഈന്തപ്പഴത്തിലുണ്ട്.
ഈത്തപ്പഴത്തിലെ പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കും. പാലിലൂടെ ഹൃദയത്തിന് ഗുണം ചെയ്യുന്ന അവശ്യ കൊഴുപ്പുകളും പോഷകങ്ങളും നിങ്ങൾക്ക് ലഭിക്കുന്നു.