12 April 2025
TV9 MALAYALAM
Image Courtesy: FREEPIK
നമുക്കറിയാം മാതളനാരങ്ങ നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ്. പ്രതിരോധശേഷി, ഹൃദയാരോഗ്യം, ദഹനം, ചർമ്മം എന്നിവയ്ക്കെല്ലാം നല്ലതാണ്.
ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായ ഇത് മൊത്തത്തിലുള്ള ക്ഷേമത്തെ പ്രോത്സാഹിപ്പിക്കുകയും നിങ്ങൾക്ക് ആവശ്യത്തിന് ഊർജ്ജം നൽകുകയും ചെയ്യും.
കുറഞ്ഞ കലോറിയും ഉയർന്ന നാരുകളും ഉള്ളതിനാൽ, ഇത് നിങ്ങളെ കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നിപ്പിക്കുന്നു. അതിനാൽ വിശപ്പ് ശമിപ്പിക്കും.
ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഇത് ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നു. വാർദ്ധക്യ ലക്ഷണങ്ങളായ ചുളിവുകളും നേർത്ത വരകളും കുറയ്ക്കുന്നു.
ഇതിൽ പോളിഫെനോളുകൾ അടങ്ങിയിട്ടുള്ളതിനാൽ രക്തസമ്മർദ്ദം, മോശം കൊളസ്ട്രോൾ എന്നിവ കുറച്ച്, ആരോഗ്യകരമായ രക്തയോട്ടം മെച്ചപ്പെടുത്തുന്നു.
മാതളനാരങ്ങ ജ്യൂസിലെ ഉയർന്ന നാരുകൾ കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്. മലബന്ധം തടഞ്ഞ് കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ വർദ്ധിപ്പിക്കുന്നു.
ഇവയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഓർമ്മ മെച്ചപ്പെടുത്തുന്നു. അൽഷിമേഴ്‌സ് പോലുള്ള ന്യൂറോഡീജനറേറ്റീവ് ഡിസോർഡേഴ്‌സിൻ്റെ സാധ്യത അകറ്റും.
ഇരുമ്പ് സമ്പുഷ്ടവും അവശ്യ വിറ്റാമിനുകളാൽ അടങ്ങിയ ഇത് രോമകൂപങ്ങളെ പോഷിപ്പിക്കുന്നു, വേരുകളെ ശക്തിപ്പെടുത്തുന്നു, മുടി കൊഴിച്ചിൽ കുറയ്ക്കുന്നു.