ധാരാളം പോഷകങ്ങൾ അടങ്ങിയ ഒന്നാണ് പിസ്ത. ശരീരഭാരം കുറയ്ക്കാൻ, കുടലിന്റെ ആരോഗ്യം, ചർമത്തിന്റെ ആരോഗ്യം തുടങ്ങി ധാരാളം ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. പിസ്തയുടെ പ്രധാന ഗുണങ്ങളിൽ ചിലത് നോക്കാം.
Image Courtesy: Getty Images/PTI
പിസ്തയിൽ അടങ്ങിയിട്ടുള്ള ആന്റി-ഓക്സിഡന്റുകൾ കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്താൻ വളരെ നല്ലതാണ്.
ഫൈബര്‍ ധാരാളം അടങ്ങിയ പിസ്ത മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
വിറ്റാമിന്‍ ബി6 ധാരാളം അടങ്ങിയ പിസ്ത പതിവായി കഴിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ മികച്ചതാണ്.
വിറ്റാമിൻ ബിയുടെ ഉറവിടമായ പിസ്ത രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് നിയന്ത്രിക്കാനും സഹായിക്കും.
പ്രോട്ടീൻ, ഫൈബർ എന്നിവ അടങ്ങിയ പിസ്ത കഴിക്കുന്നത് വിശപ്പ് കുറയ്ക്കുകയും, അതുവഴി അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ആന്റി ഓക്സിഡന്‍റുകൾ, വിറ്റാമിന്‍ ഇ എന്നിവ ധാരാളം അടങ്ങിയ പിസ്ത ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.