എല്ലാ ദിവസവും രാവിലെ മുട്ടകൾ കഴിച്ചാലുള്ള ഗുണങ്ങൾ ചെറുതല്ല

19  April 2025

Abdul Basith

Pic Credit: Pexels

സൂപ്പർ ഫുഡ് എന്നാണ് മുട്ടകൾ അറിയപ്പെടുന്നത്. ദിവസവും രാവിലെ മുട്ടകൾ കഴിച്ചാൽ പല ഗുണങ്ങളുമുണ്ട്. ഈ ഗുണങ്ങളിൽ ചിലത് പരിശോധിക്കാം.

മുട്ടകൾ

പ്രോട്ടീൻ കൊണ്ട് സമ്പന്നമാണ് മുട്ടകൾ. ഇത് ശരീരത്തിനാവശ്യമായ പോഷകങ്ങൾ നൽകും. ഒപ്പം മസിൽ ബിൽഡിംഗിനും സഹായിക്കുന്നതാണ് പ്രോട്ടീൻ.

പ്രോട്ടീൻ

മുട്ടയിൽ കലോറികൾ കുറവാണ്. ഒരു മുട്ടയിൽ വെറും 70 മുതൽ 80 കലോറികൾ വരെ മാത്രമേയുള്ളൂ. അതുകൊണ്ട് തന്നെ ഇവ വയറുനിറയ്ക്കാൻ പറ്റിയതാണ്.

കലോറി

മുട്ടയിലെ കുറഞ്ഞ കലോറി കൊണ്ട് മറ്റൊരു ഗുണവുമുണ്ട്. വേഗം വയർ നിറയുന്നതുകൊണ്ട് ഇത് ഭാരനിയന്ത്രണത്തിന് സഹായിക്കും.

ഭാരം

പ്രോട്ടീനൊപ്പം വൈറ്റമിൻ ബി12, ഡി എന്നിവകളും സെലേനിയം ഫോസ്ഫറസ് തുടങ്ങിയ മിനറൽസും അടങ്ങിയിരിക്കുന്നു. ഇതും ആരോഗ്യത്തിന് നല്ലതാണ്.

വൈറ്റമിനുകൾ

മുട്ടകൾ പാചകം ചെയ്യാൻ വളരെ എളുപ്പമാണ്. മുട്ടയുമായി ബന്ധപ്പെട്ട ഏത് വിഭവം ഉണ്ടാക്കാനും വേഗം കഴിയും. ഇത് പാചകം ചെയ്യൽ എളുപ്പമാക്കും.

പാചകം

മുട്ടയിൽ കോളീൻ എന്ന പോഷകം അടങ്ങിയിട്ടുണ്ട്. ഓർമ്മയെയും തലച്ചോറിൻ്റെ പ്രവർത്തനങ്ങളെയും ആരോഗ്യത്തെയുമൊക്കെ മെച്ചപ്പെടുത്തും.

കോളീൻ

മുട്ടയിൽ ബയോട്ടിൻ അടക്കമുള്ള ബി വൈറ്റമിനുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് മുടി, നഖം, ചർമ്മം എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്തും

ബയോട്ടിൻ