22 OCTOBER 2024
ASWATHY BALACHANDRAN
നിരവധി പോഷകഗുണങ്ങള്‍ ഉള്ള ഗ്രീന്‍ ടീ സ്‌ട്രെസ് അകറ്റിനിര്‍ത്താൻ സഹായിക്കും എന്ന് എത്രപേർക്ക് അറിയാം.
Pic Credit: Freepik
ഉത്കണ്ഠ, പിരിമുറുക്കം തുടങ്ങിയ അവസ്ഥകളില്‍ അഡ്രീനൽ ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന ഹോർമോണാണ് കോർട്ടിസോൾ
കോര്‍ട്ടിസോളിന്‍റെ അമിതമായ അളവ് രക്തസമ്മര്‍ദം വര്‍ധിപ്പിക്കാനും മാനസികാവസ്ഥ മോശമാക്കാനും കാരണമാകുന്നു.
ബയോആക്ടീവ് കെമിക്കലുകളാലും സമ്പന്നമായ ഗ്രീന്‍ ടീ സ്‌ട്രെസ് ഹോര്‍മോണിന്‍റെ അളവു കുറയ്ക്കാന്‍ സഹായിക്കും.
ഗ്രീൻ ടീയിൽ എൽ-തിയനൈൻ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ശാന്തമാകാൻ പ്രോത്സാഹിപ്പിക്കുകയും ഉത്കണ്ഠ കുറയ്ക്കുകയും ചെയ്യുന്നു.
Next: വിളർച്ചയ്ക്കും രക്തക്കുറവിനു പരിഹാരം വീട്ടിലുണ്ട്...