12 NOVEMBER 2024
ASWATHY BALACHANDRAN
എരിവിന് വേണ്ടി കറിയിലും മറ്റും ചേർക്കുമെങ്കിലും ആവശ്യം കഴിഞ്ഞാൽ കറിവേപ്പിലെ പോലെ വലിച്ചെറിയുന്ന മറ്റൊരു വസ്തുവാണ് പച്ചമുളക്.
Pic Credit: Freepik
വൈറ്റമിനുകളുടെയും കോപ്പർ, അയൺ, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളുടെയും മികച്ച ഒരു കലവറയാണ് പച്ചമുളക്. പച്ചമുളകിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.
പ്രോസ്റ്റേറ്റ് പ്രശ്‌നങ്ങളെ അകറ്റി നിർത്താനും പച്ചമുളകിന് കഴിയും. വിറ്റാമിൻ സിയുടെ ഉറവിടമാണ് പച്ചമുളക്. അതുകൊണ്ട് പച്ചമുളക് കഴിച്ചാൽ നിങ്ങളുടെ ചർമ്മം മികച്ച ആരോഗ്യമുള്ളതും തിളക്കമുള്ളതുമായി മാറും.
വൈറ്റമിൻ സിയും നാരുകളും ധാരാളം അടങ്ങിയതിനാൽ ഇത് കഴിക്കുന്നത് ദഹനം എളുപ്പമാക്കും. ഹൃദയത്തെയും രക്തധമനികളെയും സംബന്ധിച്ച തകരാറുകൾക്കെല്ലാം പച്ചമുളക് ഗുണപ്രദമാണ്.
രക്തത്തിലെ കൊളസ്‌ട്രോൾ, ട്രൈഗ്ലിസറൈഡ് അളവ്, പ്ലേറ്റ്ലെറ്റ് അഗ്രഗേഷൻ എന്നിവ കുറയ്ക്കുന്നതിലൂടെയും ഫൈബ്രിനോലൈറ്റിക് പ്രവർത്തനം വർദ്ധിപ്പിക്കുന്നതിലൂടെയും രക്തപ്രവാഹത്തിന് സാധ്യത കുറയ്ക്കുന്നു.
പച്ചമുളകിലെ ക്യാപ്‌സൈസിൻ മൂക്കിലെയും സൈനസുകളിലെയും മ്യൂക്കസ് മെംബറേൻസിനെ ഉത്തേജിപ്പിക്കുന്നു. ക്യാപ്‌സൈസിൻ ചർമ്മത്തിലൂടെയുള്ള രക്തയോട്ടം ഉത്തേജിപ്പിക്കുന്നു.
Next: കളർഫുൾ ഡയറ്റ്... മഴവിൽ ഡയറ്റ്, അറിയാം പ്രത്യേകതകൾ