19 SEPTEMBER 2024
ASWATHY BALACHANDRAN
ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ഒരുപാട് എണ്ണകളുണ്ട്. അക്കൂട്ടത്തിലേക്ക് ചേര്‍ക്കാവുന്ന ഒന്നാണ് മുന്തിരി കുരു ഉപയോഗിച്ച് തയാറാക്കുന്ന എണ്ണ.
Pic Credit: GETTY IMAGES
വൈന്‍ നിര്‍മ്മാണത്തിന്റെ ഉപോല്‍പ്പന്നമാണ് മുന്തിരിക്കുരു എണ്ണ അഥവാ ഗ്രേപ്പ് സീഡ് ഓയില്‍. 6,000 വര്‍ഷത്തിലേറെയായി ഈ എണ്ണ പ്രാചാരത്തിലുണ്ട്.
ചര്‍മ്മവും കണ്ണുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്ക് ചികിത്സിക്കാന്‍ യൂറോപ്യന്മാര്‍ ഈ എണ്ണ ഉപയോഗിച്ചിരുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ ഗ്രേപ്‌സീഡ് ഓയിലിനെക്കുറിച്ച് ശാസ്ത്രജ്ഞരും ഗവേഷകരും ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ പഠിച്ചു തുടങ്ങിയിരുന്നു.
ഗ്രേപ്‌സീഡ് ഓയിലില്‍ അടങ്ങിയ ഉയര്‍ന്ന അളവിലുള്ള ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ഹൃദയാരോഗ്യത്തെ പ്രോത്സാഹിപ്പിക്കും എന്നതിന് ചില തെളിവുകളുണ്ട്.
ചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ആന്റിഓക്‌സിഡന്റ് ഗുണങ്ങളും എണ്ണയില്‍ ഉണ്ട്.
Next: പിസിഒഎസ് ഉള്ളവർ ഇത് നിർബന്ധമായും കഴിക്കൂ...