04 JULY 2024
ദിവസവും വെറുംവയറ്റിൽ വെളുത്തുള്ളി കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തും. ഇതിലെ പല ഘടകങ്ങളും പലതരത്തിൽ ശരീരത്തിനു ഗുണം ചെയ്യും.
വെളുത്തുള്ളിയിൽ ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡ് ഉണ്ട്. ഇത് ഉറക്കം വരുത്തും. ഉറങ്ങാൻ കിടക്കും മുൻപ് വെളുത്തുള്ളി കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.
ഹൃദയസംബന്ധമായ രോഗങ്ങൾ വരാതെ തടയാൻ വെളുത്തുളളി പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
ദിവസവും പ്രഭാതഭക്ഷണത്തിനു മുൻപ് വെളുത്തുള്ളി കഴിക്കുന്നത് പനി, ജലദോഷം, മറ്റ് വൈറൽ രോഗങ്ങൾ ഇവ വരാതെ തടയും.
വെളുത്തുള്ളിക്ക് ശരീരത്തിലെ വിഷാംശങ്ങളെ അകറ്റാനുളള കഴിവുണ്ട്. ഇത് ഒരു നാച്വറൽ ഡീ ടോക്സിഫയർ ആയി പ്രവർത്തിക്കുന്നു.
ഉപദ്രവകാരികളായ ഫ്രീറാഡിക്കലുകളെ തുരത്താനും ഓക്സീകരണ സമ്മർദം അകറ്റാനും ആന്റിഓക്സിഡന്റ് ഗുണങ്ങളുള്ള വെളുത്തുള്ളി സഹായിക്കും.
ഇൻഫ്ലമേഷൻ തടയാനും രക്തം കട്ടപിടിക്കുന്നതു തടയാനും വെളുത്തുള്ളി പതിവായി കഴിക്കുന്നതിലൂടെ സാധിക്കും.
Next: മുന്തിരി വൈനിന് കയ്പ്പാണെന്ന് ആരാ പറഞ്ഞത്...; ധൈര്യമായി കഴിച്ചോളൂ ഗുണങ്ങളേറെ