മുട്ട ചേർത്ത കാപ്പി; പുഛിക്കേണ്ട പുതിയ ട്രെൻഡാണ്

15 OCTOBER 2024

ASWATHY BALACHANDRAN

സ്വീഡനിലുള്ളവര്‍ നൂറ്റാണ്ടുകളായി ആസ്വദിച്ച്‌ വരുന്ന ഒന്നാണ് എ​ഗ് കോഫി,  ഈ കാപ്പിക്ക്‌ ലോകമെങ്ങും ഇപ്പോള്‍ ആരാധകരുണ്ട്‌. 

എ​ഗ് കോഫി

Pic Credit:  GETTY IMAGE

അമേരിക്കയുടെ മധ്യ, പശ്ചിമ ഭാഗങ്ങളിലേക്ക്‌ കുടിയേറി വന്ന സ്‌കാന്‍ഡിനേവിയക്കാരാണ്‌ ഈ എഗ്‌ കോഫിക്ക്‌ പ്രചാരം നല്‍കിയത്‌. 

സ്‌കാന്‍ഡിനേവിയ

ലുഥെറന്‍ ചര്‍ച്ച്‌ പരിപാടികള്‍ക്ക്‌ വ്യാപകമായി ഉപയോഗിച്ചിരുന്നതിനാല്‍ ചര്‍ച്ച്‌ ബേസ്‌മെന്റ്‌ കോഫി എന്നും ഇതിനെ വിളിക്കുന്നു.

ബേസ്‌മെന്റ്‌ കോഫി

സ്വീഡിഷ്‌ എഗ്‌ കോഫിക്ക്‌ സാധാരണ കാപ്പിയുടെ കടുപ്പം ഉണ്ടാകില്ല. കൂടുതല്‍ തെളിവാര്‍ന്ന ഈ കാപ്പി അസിഡിറ്റിയും കുറയ്‌ക്കും. 

കടുപ്പം

മുട്ടയിലെ പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും ബി12, ഡി പോലുള്ള വൈറ്റമിനുകളും ഈ കാപ്പി നല്‍കുന്നതായി ഡയറ്റീഷ്യന്മാര്‍ പറയുന്നു. 

പ്രോട്ടീൻ

Next: അധികം ബീറ്റ്റൂട്ട് കഴിക്കേണ്ട, പാരയാകും