വേനൽകാലത്ത് തണ്ണിമത്തൻ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് പോലെ തന്നെ തണ്ണിമത്തന്റെ കുരു കഴിക്കുന്നതും വളരെ നല്ലതാണ്. ഇതിന്റെ പ്രധാന ഗുണങ്ങൾ നോക്കാം.
തണ്ണിമത്തന്റെ കുരു കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. കാരണം ഇതിൽ ഫൈബർ കൂടുതലും കലോറി കുറവുമാണ്.
മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെ ഉറവിടമായ തണ്ണിമത്തൻ വിത്തുകൾ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുള്ള തണ്ണിമത്തൻ വിത്തുകൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താന്‍ ഏറെ നല്ലതാണ്.
ആരോഗ്യകരമായ ഫാറ്റി ആസിഡുകള്‍ അടങ്ങിയ തണ്ണിമത്തന്‍ കുരു പതിവായി കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ ഊര്‍ജം ലഭിക്കാൻ സഹായിക്കും.
ആരോഗ്യകരമായ കൊഴുപ്പ്, മഗ്നീഷ്യം എന്നിവ അടങ്ങിയ തണ്ണിമത്തൻ വിത്തുകൾ രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു.
തണ്ണിമത്തൻ വിത്തുകളിലുള്ള പ്രോട്ടീൻ, ഇരുമ്പ്, മഗ്നീഷ്യം, സിങ്ക്, കോപ്പർ എന്നിവ തലമുടിയുടെ ആരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും.
മഗ്നീഷ്യം, കോപ്പർ, പൊട്ടാസ്യം എന്നിവ അടങ്ങിയ തണ്ണിമത്തന്‍ കുരു ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിനും വളരെ നല്ലതാണ്.