വാള്‍നട്ടിന് ഒട്ടേറെ ആരോഗ്യ ഗുണങ്ങള്‍ ഉണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ വെറും വയറ്റില്‍ വാള്‍നട്ട് കഴിച്ചാലുള്ള ഗുണങ്ങള്‍ അറിയാമോ?
വാള്‍നട്ടില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളും പോളിഫെനോളുകളും തലച്ചോറിന്റെ ആരോഗ്യം വര്‍ധിപ്പിക്കുന്നു.
ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ്, പോളിഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകള്‍ അടങ്ങിയ വാള്‍നട്ട് ചീത്ത കൊളസ്‌ട്രോളും വീക്കവും കുറയ്ക്കുന്നു.
വാള്‍നട്ടിലുള്ള നാരുകള്‍ മലവിസര്‍ജനം നിയന്ത്രിക്കുന്നു. മലബന്ധം, വയറ് വീര്‍ക്കല്‍, ദഹനക്കേട് തുടങ്ങിയ പ്രശ്‌നങ്ങള്‍ തടയാനും മികച്ചതാണ്.
മാത്രമല്ല വാള്‍നട്ട് പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുമെന്നും പല റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നുണ്ട്.
ഇവയ്‌ക്കെല്ലാം പുറമെ മുഖക്കുരു, വരള്‍ച്ച, ചുളിവുകള്‍, മങ്ങിയ ചര്‍മം തുടങ്ങിയ ചര്‍മ പ്രശ്‌നങ്ങളെ അകറ്റാനും പതിവായി വാള്‍നട്ട് കഴിക്കാം.
വാള്‍നട്ടിലുള്ള ഒമേഗ 3 ഫാറ്റി ആസിഡുകള്‍, അര്‍ജിനൈന്‍, ആന്റിഓക്‌സിഡന്റുകള്‍ തുടങ്ങിയ വീക്കം കുറയ്ക്കുകയും കരളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.