05 November 2024

SHIJI MK

ദിവസവും വാള്‍നട്ട് കുതിര്‍ത്ത് കഴിക്കാം; ഗുണങ്ങളേറേ

Unsplash Images

പ്രോട്ടീന്‍, വിറ്റാമിന്‍ ഇ, കോപ്പര്‍, വിറ്റാമിന്‍ ബി6, മെലറ്റോണിന്‍, പോളിഫെനോള്‍സ്, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയുടെ കലവറയാണ് വാള്‍നട്ടുകള്‍.

വാള്‍നട്ട്‌സ്

ആസ്തമ, ആര്‍ത്രൈറ്റിസ്, എക്‌സിമ, ടൈപ്പ് 2 പ്രമേഹം തുടങ്ങിയവക്ക് കാരണമായ വീക്കം തടയാന്‍ വാള്‍നട്ടിലുള്ള പോളിഫെനോള്‍സിന് സാധിക്കും.

ഉത്തമം

മാത്രമല്ല വാള്‍ന്നട്ടുകള്‍ ദിവസവും കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍, സന്ധിവാതം എന്നിവ ഇല്ലാതാക്കാന്‍ സഹായിക്കും.

ഹൃദയം

വാള്‍നട്ടിലുള്ള നാരുകള്‍ കുടലിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. മാത്രമല്ല പ്രീബയോട്ടിക് എന്ന സംയുക്തങ്ങളും വാള്‍നട്ടില്‍ അടങ്ങിയിട്ടുണ്ട്.

നാരുകള്‍

വിശപ്പ് കുറച്ച് ശരീരഭാരം കുറയ്ക്കാനും വാള്‍നട്ട് കഴിക്കുന്നത് സഹായിക്കും.

വിശപ്പ്

വാള്‍നട്ടുകള്‍ കുതിര്‍ത്ത് കഴിക്കുന്നതാണ് നല്ലത്. ഇത് നിരവധി രോഗങ്ങളെ ചെറുക്കുന്നതിന് സഹായിക്കും.

കുതിര്‍ത്ത്

വാള്‍നട്ട് കുതിര്‍ത്ത് കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കും പോഷകങ്ങളുടെ ആഗിരണം വര്‍ധിപ്പിക്കാനും സഹായിക്കും.

കൊളസ്‌ട്രോള്‍

കടുകിന്റെ ഈ ആരോഗ്യ ഗുണങ്ങള്‍ അറിയാമോ?

NEXT