ഒമേഗ-3 ഫാറ്റി ആസിഡുകളും മറ്റ് നിരവധി അവശ്യപോഷകങ്ങളും അടങ്ങിയ വാള്‍നട് ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇതിന്റെ പ്രധാന ഗുണങ്ങൾ നോക്കാം.
ഫൈബര്‍ ധാരാളം അടങ്ങിയ വാള്‍നട് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വയറിന്‍റെ ആരോഗ്യത്തിനും ദഹനം മെച്ചപ്പെടുത്താനും ഏറെ ഗുണം ചെയ്യും.
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ വാള്‍നട് പതിവായി കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ വാൾനട്സ് ദിവസവും കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിനും ഓർമ്മ ശക്തി കൂട്ടാനുമെല്ലാം വളരെ നല്ലതാണ്.
നാരുകളാൽ സമ്പുഷ്ടമായ വാള്‍നട്സ് കഴിക്കുന്നത് വയര്‍ പെട്ടെന്ന് നിറഞ്ഞതായി തോന്നിക്കുകയും വിശപ്പ് കുറയ്ക്കുകയും അതുവഴി വണ്ണം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
ദിവസവും ഒരു പിടി വാൾനട്ട് കഴിക്കുന്നത് സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം തുടങ്ങിയ പ്രശ്നങ്ങളെ അകറ്റാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
വിറ്റാമിനുകള്‍, ആന്‍റിഓക്സിഡന്‍റുകള്‍ എന്നിവ ധാരാളം അടങ്ങിയ വാള്‍നട്സ് കഴിക്കുന്നത് ചര്‍മ്മത്തിനും തലമുടിക്കും വളരെ നല്ലതാണ്.
ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുള്ള വാള്‍നട്സ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു.