നിലക്കടല കഴിക്കുന്നത് നമ്മുടെ ശരീരത്തിന് ഒട്ടേറെ ഗുണങ്ങള്‍ നല്‍കുന്നു. എന്നാല്‍ അവ കുതിര്‍ത്ത് കഴിക്കുന്നത് കൊണ്ടുള്ള ഗുണമെന്താണെന്ന് അറിയാമോ?

നിലക്കടല

ശരീരത്തിന് വേണ്ട ഊര്‍ജം നല്‍കാന്‍ കുതിര്‍ത്ത നിലക്കടല നിങ്ങളെ സഹായിക്കും. അതിനാല്‍ പതിവായി കഴിക്കാവുന്നതാണ്.

ഊര്‍ജം

മാത്രമല്ല നിലക്കടയില്‍ അടങ്ങിയിട്ടുള്ള ധാരാളം ഫൈബര്‍ ദഹനം മെച്ചപ്പെടുത്തുന്നതിനും കുതിര്‍ത്ത് കഴിക്കുന്നത് വഴി നിങ്ങളെ സഹായിക്കും.

ദഹനം

നിലക്കടലയില്‍ ജിഐ കുറവും നാരുകള്‍ കൂടുതലുമാണ്. അതിനാല്‍ കുതിര്‍ത്ത് കഴിക്കുന്നത് വഴി ടൈപ്പ് 2 ഷുഗര്‍ സാധ്യത കുറയ്ക്കുന്നു.

ഷുഗര്‍

ചെറിയ അളവില്‍ കുതിര്‍ത്ത നിലക്കടല കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാനും സഹായിക്കുന്നതാണ്.

കൊളസ്‌ട്രോള്‍

നിലക്കടയിലുള്ള ആന്റി ഓക്‌സിഡന്റുകള്‍ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഏറെ മികച്ചതാണ്.

ഹൃദയം

നിലക്കടലയിലുള്ള നാരുകള്‍ വയറ് പെട്ടെന്ന് നിറഞ്ഞത് പോലെ തോന്നിക്കാനും ഭക്ഷണത്തിന്റെ അളവ് കുറച്ച് ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

ശരീരഭാരം

നിലക്കടലയിലുള്ള ആന്റി ഓക്‌സിഡന്റുകളും വൈറ്റമിന്‍ ഇയും ചര്‍മത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും ഏറെ മികച്ചതാണ്.

ചര്‍മം