മത്തി കണ്ടാല്‍ ഒഴിവാക്കാന്‍ നോക്കണ്ട, രണ്ടു കയ്യും നീട്ടി വാങ്ങിക്കോളൂ...  

16 November 2024

TV9 Malayalam

മലയാളിയുടെ ഇഷ്ടരുചിയിൽ എന്നും മത്തിയുണ്ടാകും. ഏറ്റവും ഇഷ്ടമുള്ള മീൻ ഏതെന്ന് ചോദിച്ചാൽ ഒരുപക്ഷേ ഉത്തരം മത്തിയെന്നോ ചാളയെന്നോ ആയിരിക്കും. വിലകുറവാണെങ്കിലും മത്തി നിസാരക്കാരനല്ല. അറിയാം മത്തിയുടെ ആരോ​ഗ്യ ​ഗുണങ്ങൾ

മത്തി

Pic Credit: Instagram/PTI/AFP

ഒമേഗ3 ഫാറ്റി ആസിഡാണ് മത്തിയെ മറ്റ് മീനുകളിൽ നിന്ന് വേറിട്ടതാകുന്നത്. ഹൃദ്രോ​ഗത്തെ ചെറുക്കാനും രക്തസമ്മര്‍ദം കുറക്കാനും ഈ സംയുക്തം സഹായിക്കുന്നു. 

രക്തസമ്മര്‍ദം

മത്തിയില്‍ വൈറ്റമിന്‍ എ, ഡി, ബി 12, പ്രോട്ടീൻ എന്നിവയും ധാരാളം അടങ്ങിയിരിക്കുന്നു. എല്ലുകളുടെ തേയ്മാനത്തിൽ നിന്ന് മനുഷ്യനെ രക്ഷിക്കുന്നു.

എല്ലുകൾ

കുഞ്ഞുങ്ങളുടെ ബുദ്ധിവികാസത്തിന് മത്തി സഹായകമാണ്. അതുപോലെ തന്നെ എല്ലിന്റെയും പല്ലിന്റെയും ഉറപ്പിനും കരുത്തിനും മത്തി കഴിക്കുന്നത് അത്യുത്തമമാണ്. 

ബുദ്ധിവികാസം

വന്‍കുടലിലെ കാന്‍സറിനെ തടയാന്‍ സഹായിക്കുന്ന മത്തി, ബുദ്ധി, ഓര്‍മ, ശ്രദ്ധ എന്നിവയുടെ വികാസത്തിന് പറ്റിയ മരുന്നാണ്.

കാൻസർ

മത്തിയുടെ മുള്ളും തലയും വെെറ്റമിന്റെ കലവറയാണ്. ദിവസവും ഭക്ഷണത്തിൽ മത്തി ഉൾപ്പെടുത്തുന്നത് ചര്‍മ്മം മിനുസമുള്ളതാക്കാന്‍ സഹായിക്കുന്നു.

ചര്‍മ്മം

കുട്ടികളുടെ തലച്ചോർ വികാസത്തിന് മത്തി സഹായിക്കുന്നു. ഫിഷ് ഓയിൽ പൊണ്ണത്തടി കുറയ്ക്കാനും സഹായകരമാണ്. 

തലച്ചോർ

Next: കാൻസർ സാധ്യത കുറയ്ക്കുന്ന ഭക്ഷണങ്ങൾ ശീലമാക്കാം