17 April 2025
Abdul Basith
Pic Credit: Pexels
മാതളനാരങ്ങ നാട്ടിൽ സുലഭമായി ലഭിക്കുന്ന ഫലമാണ്. അല്പം വില കൂടുതലാണെങ്കിലും മാതളനാരങ്ങ കഴിക്കുന്നതുകൊണ്ട് പല ഗുണങ്ങളുണ്ട്.
ആൻ്റിഓക്സിഡൻ്റ്സ്, വൈറ്റമിൻ സി എന്നിവ ധാരാളമായി മാതളനാരങ്ങയിൽ അടങ്ങിയിരിക്കുന്നു. ഇവകൊണ്ട് പല നേട്ടങ്ങളും ലഭിക്കും.
ഹൃദയാരോഗ്യം, രോഗപ്രതിരോധ ശേഷി, ചർമ്മാരോഗ്യം തുടങ്ങി പലവിധ ഗുണങ്ങളാണ് മാതളനാരങ്ങ നൽകുക. ഇവയിൽ ചിലത് പരിശോധിക്കാം.
മാതളനാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആൻ്റിഓക്സിഡൻ്റുകൾ കൊളസ്ട്രോൾ കുറച്ച് രക്തയോട്ടം വർധിപ്പിക്കും. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.
മാതളനാരങ്ങയിൽ വൈറ്റമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിച്ച് പകർച്ചവ്യാധികളെ അകറ്റിനിർത്തും.
മാതളനാരങ്ങയിൽ നാരുകൾ (ഫൈബർ) കൂടുതലായുണ്ട്. മാതളനാരങ്ങയിലെ നാരുകൾ ഉദരാരോഗ്യത്തെ മെച്ചപ്പെടുത്തി ദഹനം മികച്ചതാക്കും.
മാതളനാരങ്ങയിലെ ആൻ്റിഓക്സിഡൻ്റുകൾ ചർമ്മാരോഗ്യത്തിനും വളരെ നല്ലതാണ്. മാർദ്ദവമേറിയ ചർമ്മവും തിളക്കവും ഇതിലൂടെ ലഭിക്കും.
ലോ ഗ്ലൈസീമിക് ഇൻഡക്സാണ് മാതളനാരങ്ങയിലുള്ളത്. ഇത് രക്തത്തിലെ പ്രമേഹത്തിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കും.